കേരളം

kerala

ETV Bharat / sports

Legends League Cricket | ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും, മുഹമ്മദ് കൈഫ് വൈസ് ക്യാപ്‌റ്റൻ

ഏഷ്യ ലയൺസിനെ മിസ്ബ ഉൾ ഹഖും, വേൾഡ് ജെയന്‍റ്സിനെ ഡാരൻ സമിയും നയിക്കും

Legends League Cricket T20  Legends League Cricket Update  Sehwag named skipper of India Maharaja  ഇന്ത്യൻ മഹാരാജ  ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്  ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും  ഏഷ്യ ലയൺസിന്‍റെ നായകനായി മിസ്ബ ഉൾ ഹഖ്  LLC T20
Legends League Cricket: ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും, മുഹമ്മദ് കൈഫ് വൈസ് ക്യാപ്‌റ്റൻ

By

Published : Jan 18, 2022, 8:06 PM IST

ജനുവരി 20 മുതൽ ഒമാനിലെ മസ്‌കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) ടി20യിൽ ഇന്ത്യൻ മഹാരാജ ടീമിനെ വിരേന്ദർ സെവാഗ് നയിക്കും. മുഹമ്മദ് കൈഫാണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ. ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജോണ്‍ ബുക്കാനനാണ് മഹാരാജയുടെ പരിശീലകൻ.

മറ്റൊരു ടീമായ ഏഷ്യ ലയൺസിനെ പാകിസ്ഥാൻ മുൻ നായകൻ മിസ്ബ ഉൾ ഹഖാണ് നയിക്കുക. ശ്രീലങ്കൻ മുൻ താരം തിലകരത്‌നെ ദിൽഷനെയാണ് ഏഷ്യ ലയൺസിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത്. ശ്രീലങ്കക്ക് 1996ൽ ലോകകപ്പ് നേടിക്കൊടുത്ത അർജുന രണതുംഗയാണ് ടീമിന്‍റെ പരിശീലകൻ.

ALSO READ:Legends Cricket League : ഇതിഹാസങ്ങൾ വീണ്ടുമെത്തുന്നു, ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ജനുവരി 20ന് തുടക്കം

ലീഗിലെ മൂന്നാമത്തെ ടീമായ വേൾഡ് ജെയന്‍റ്സിനെ മുൻ കരീബിയൻ നായകൻ ഡാരൻ സമിയാണ് നയിക്കുക. ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസം ജോൺടി റോഡ്‌സ് പ്ലയർ കം മെന്‍റർ ആയി ടീമിനൊപ്പമുണ്ടാകും.

ABOUT THE AUTHOR

...view details