പാരീസ്:ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 23കാരനായ എംബാപ്പെ പിഎസ്‌ജിയില്‍ തൃപ്‌തനല്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ടീമിന്‍റെ നിലവിലെ ശൈലിയിടക്കം താരത്തിന് അതൃപ്‌തിയുണ്ട്. ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റൊരു ക്ലബിലേക്ക് താരം മാറുമെന്നാണ് വിവരം.
കഴിഞ്ഞ മെയ് മാസത്തിലാണ് എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കിയത്. 2025 വരെയാണ് കരാര്‍ കാലാവധി. എന്നാല്‍ എംബാപ്പെയ്‌ക്ക് പറ്റിയ തെറ്റാണിതെന്ന് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.