ലണ്ടന്‍ :2021ലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര (പ്ലേയേഴ്‌സ് ക്യാപ്)ത്തിന് ഓള്‍ റൗണ്ടര്‍ കൈല്‍ ജാമിസണെ തെരഞ്ഞെടുത്തു. കളിക്കാരുടേയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജേതാവിനെ നിര്‍ണയിച്ചത്.
'ഈ ഗ്രൂപ്പിന്‍റെ ഭാഗമായള്ള 12 മാസങ്ങള്‍ വളരെ സ്പെഷ്യലായിരുന്നു, ഒപ്പം ഇത്രയും എളുപ്പമുള്ള ടീമായി മാറിയതിന് എല്ലാവർക്കും നന്ദി. പുരസ്‌കാര നേട്ടം വളരെ സവിശേഷമായതാണ്, എന്നാല്‍ ഞാനത് പ്രതീക്ഷിച്ച ഒന്നല്ല. നിരവധി മഹാന്മാര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്, സഹകളിക്കാരുടെ അംഗീകാരം ലഭിക്കുകയെന്നത് ആത്യന്തികമാണ്. വിജയങ്ങളെയാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്.' താരം പറഞ്ഞു.