പാള്‍:ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ യുവ താരം ധ്രുവ് ജുറെലിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കന്നി വിളിയെത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ തന്‍റെ കന്നി സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള മികവാണ് 22-കാരന് മുന്നില്‍ ദേശീയ ടീമിന്‍റെ വാതില്‍ തുറന്നത്. ഇപ്പോഴിതാ ധ്രുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുത്തതില്‍ കനത്ത സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടറും ശ്രീലങ്കന്‍ ക്യാപ്റ്റനുമായിരുന്ന കുമാര്‍ സംഗക്കാര. (Kumar Sangakkara on Dhruv Jurel)
ധ്രുവ് ജൂറെലിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്നും സമ്മർദ്ദ സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നുമാണ് കുമാര്‍ സംഗക്കാര പറഞ്ഞിരിക്കുന്നത്. "ഏറെ മികച്ച ഒരു യുവതാരമാണവന്‍. താൻ എവിടെയെത്താൻ ശരിക്കും കഠിനാധ്വാനം ചെയ്‌ത ഒരു മികച്ച കളിക്കാരനാണ്. ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിനായി അവന്‍ ഏറെ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.
സമ്മർദ്ദ സാഹചര്യങ്ങളെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുനുള്ള കഴിവ് അവനുണ്ട്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിൽ ഏറ്റവും പ്രയാസകരമായ ഒരു പൊസിഷനിൽ വന്ന് രാജസ്ഥാനായി നിരവധി റണ്‍സ് നേടി. ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ അവന്‍ ഒരു മാച്ച് വിന്നറാണ്. ജൂറെലിന്‍റെ പ്രവർത്തന നൈതികതയും പെരുമാറ്റവും വേറിട്ടുനിൽക്കുന്നതാണ്" - ദക്ഷിണാഫ്രിക്കയിലെ പാളില്‍ നിന്നും സംഗക്കാര മാധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉടമസ്ഥതയിലുള്ള പാള്‍ റോയല്‍സിന്‍റെ മേല്‍നോട്ടം വഹിക്കാനാണ് സംഗക്കാര പാളില്‍ എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനായി യുവതാരങ്ങളെ സൃഷ്‌ടിക്കുന്നതിൽ രാജസ്ഥാൻ റോയല്‍സിന് സംഭാവന നല്‍കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്നും ശ്രീലങ്കയുടെ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.