മുംബൈ : ഇന്ത്യന്‍ ടീമിലേക്ക് സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനേയും യുസ്‌വേന്ദ്ര ചാഹലിനേയും തിരികെ കൊണ്ടുവരണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ തങ്ങളുടെ ടീമുകള്‍ക്കായി മിന്നുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ഇരുവരും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവണമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
“കുൽദീപിനെയും യുസ്‌വേന്ദ്രയെയും തിരികെ കൊണ്ടുവരണമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ടീം ഇന്ത്യയ്‌ക്ക് വേണ്ടി അവര്‍ മികച്ച പ്രകടനം നടത്തിയതായാണ് ഞാന്‍ കരുതുന്നത്. ടി20കളോ, ഏകദിനങ്ങളോ, മറ്റേതെങ്കിലും ഫോർമാറ്റോ ആകട്ടെ ഒരുമിച്ച് കളിച്ചപ്പോൾ, മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യയ്‌ക്കായി നന്നായി പോയിരുന്ന ആ കൂട്ടുകെട്ട് അവർ (സെലക്ടർമാർ) തകർക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വലിയ ഗ്രൗണ്ടുകളുള്ള ഓസ്‌ട്രേലിയയില്‍ അവര്‍ ഇരുവരും പന്തെറിയുന്നത് കാണുന്നത് വലിയ സന്തോഷമായിരിക്കും. ഇരുവരും ക്വാളിറ്റി ബൗളര്‍മാരാണ് ” - ഹര്‍ഭജന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കുല്‍ദീപ് യാദവ് കളിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ് ഇരുവരുമുള്ളത്. 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത ചാഹലാണ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നിലവില്‍ ചൂടുന്നത്. 10 മത്സരങ്ങളില്‍ 18 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുണ്ട് കുല്‍ദീപ്.