ബറോഡ :ഇന്ത്യൻ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായാണ് താരം പദവിയൊഴിഞ്ഞത്. ഇക്കാര്യം ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) സെക്രട്ടറി അജിത് ലെലെ സ്ഥിരീകരിച്ചിട്ടുണ്ട്.
Ajit Lele On Krunals Resignation : ബിസിഎ പ്രസിഡന്‍റിനെ ഇമെയില്‍ വഴിയാണ് ക്രുണാല്‍ ഇക്കാര്യം അറിയിച്ചതെന്നും എന്നാല്‍ ഇതിനുള്ള കാരണം ക്രുണാൽ വ്യക്തമാക്കിയിട്ടില്ലെന്നും ലെലെ പറഞ്ഞു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഒരു കളിക്കാരനെന്ന നിലയിൽ ടീമിനൊപ്പം തുടരുമെന്ന് ക്രുണാല്‍ അറിയിച്ചതായും ലെലെ കൂട്ടിച്ചേര്‍ത്തു.