കേരളം

kerala

ETV Bharat / sports

ക്രുണാലിനും പങ്കുരിക്കും ആൺകുഞ്ഞ്; ചിത്രങ്ങൾ പങ്കുവച്ച് താരം - Kavir Krunal Pandya

കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ച് ക്രിക്കറ്റര്‍ ക്രുണാൽ പാണ്ഡ്യ.

ക്രുണാലിനും പങ്കുരിക്കും ആൺകുഞ്ഞ്  ഇന്ത്യൻ ക്രിക്കറ്റര്‍ ക്രുണാൽ പാണ്ഡ്യ  പങ്കുരി ശർമ  ക്രുണാൽ പാണ്ഡ്യ ഭാര്യ പങ്കുരി ശർമ  Krunal Pandya And His Wife Pankhuri Blessed With Baby Boy  Krunal Pandya  pankhuri sharma  Kavir Krunal Pandya  കവിർ ക്രുണാൽ പാണ്ഡ്യ
ക്രുണാലിനും പങ്കുരിക്കും ആൺകുഞ്ഞ്; ചിത്രങ്ങൾ പങ്കുവച്ച് താരം

By

Published : Jul 25, 2022, 3:06 PM IST

മുംബൈ:ഇന്ത്യൻ ക്രിക്കറ്റര്‍ ക്രുണാൽ പാണ്ഡ്യയ്‌ക്കും ഭാര്യ പങ്കുരി ശർമയ്‌ക്കും ആൺകുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയ്‌ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ‘കവിർ ക്രുണാൽ പാണ്ഡ്യ’ എന്നാണ് കുഞ്ഞിന്‍റെ പേരെന്നും താരം അറിയിച്ചു.

ക്രുണാലിന്‍റെ സഹോദരനും ഇന്ത്യൻ താരവുമായ ഹാർദിക് പാണ്ഡ്യ, ഭാര്യ നടാഷ സ്റ്റാൻകോവിച്ച്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യൻ താരം കെ.എൽ.രാഹുൽ തുടങ്ങിയവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

2017ലാണ് മോഡലായ പങ്കുരിയും ക്രുണാലും വിവാഹിതരാവുന്നത്. ഇന്ത്യയ്‌ക്കായി അഞ്ച് ഏകദിനങ്ങളും, 19 ടി20 മത്സരങ്ങളുമാണ് ക്രുണാല്‍ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായാണ് അവസാനമായി താരം രാജ്യത്തെ പ്രതിനിധീകരിച്ചത്. ഐപിഎലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ താരമാണ്.

ABOUT THE AUTHOR

...view details