കേരളം

kerala

ETV Bharat / sports

Kris Srikkanth India playing XI ODI World Cup 2023 'രാഹുലും ഇഷാനും ഒന്നിച്ചിറങ്ങും'; ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുത്ത് കൃഷ്ണമാചാരി ശ്രീകാന്ത് - കൃഷ്‌ണമാചാരി ശ്രീകാന്ത്

Rohit Sharma on Including KL Rahil and Ishan Kishan in playing XI ഇഷാന്‍ കിഷനെയും കെല്‍ രാഹുലിനേയും പ്ലേയിങ് ഇലവനില്‍ ഒരേ സമയം ഉള്‍പ്പെടുത്തുന്നതിനുള്ള സൂചന നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നല്‍കിയിരുന്നു.

Krishnamachari Srikkanth  India playing XI ODI World Cup 2023  ODI World Cup 2023  KL Rahul  Ishan Kishan  Rohit Sharma  കെഎല്‍ രാഹുല്‍  ഇഷാന്‍ കിഷന്‍  എകദിന ലോകകപ്പ്  എകദിന ലോകകപ്പ് 2023  കൃഷ്‌ണമാചാരി ശ്രീകാന്ത്
Krishnamachari Srikkanth India playing XI ODI World Cup 2023

By ETV Bharat Kerala Team

Published : Sep 8, 2023, 3:41 PM IST

മുംബൈ: കെഎല്‍ രാഹുല്‍ (KL Rahul) ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഇഷാന്‍ കിഷന്‍ (Ishan Kishan) വഴി മാറിക്കൊടുക്കേണ്ടിവരുമെന്നാണ് പൊതുവെ സംസാരം. സമീപ കാലത്തായി ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇഷാനുള്ളത്. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ മിന്നും പ്രകടനം നടത്തിയ താരം ഏകദിന ലോകകപ്പ് കളിക്കുന്നതിനായുള്ള തന്‍റെ അവകാശ വാദം ശക്തമാക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പാക് പേസര്‍മാരെ ധീരമായി നേരിട്ട 25-കാരന്‍ അര്‍ധ സെഞ്ചുറിയുമായാണ് തിരികെ കയറിയത്. ഏകദിനത്തില്‍ ഇഷാന്‍ നേടുന്ന തുടര്‍ച്ചയായ നാലാമത്തെ അര്‍ധ സെഞ്ചുറിയായിരുന്നുവിത്. പരിക്കേറ്റതിനെ തുടര്‍ന്ന് കെഎല്‍ രാഹുലിന് കളിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമായിരുന്നു ഇഷാന് പാകിസ്ഥാനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചത്.

എന്നാല്‍ മിന്നും ഫോമിലുള്ള ഇഷാനെ ലോകകപ്പില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരും വിദഗ്‌ധരും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. പ്ലേയിങ് ഇലവനില്‍ കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും ഒന്നിച്ചിറക്കുന്നതിന്‍റെ സാധ്യതകളെപ്പറ്റി നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) സൂചന നല്‍കിയിരുന്നു. കാന്‍ഡിയിലെ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞത് ഇങ്ങനെയാണ്...

"എന്തുകൊണ്ട് കഴിയില്ല, ഇരുവരേയും ഒരുമിച്ച് ഇറക്കാനുള്ള സാധ്യതയുമുണ്ട് (Rohit Sharma on Including KL Rahul and Ishan Kishan in playing XI). ലഭ്യമാകുന്നിടത്തോളം, എല്ലാവരും കളിക്കാന്‍ യോഗ്യരാണ്. എല്ലാവരും ലഭ്യമാവുകയും കളിക്കാന്‍ ഫിറ്റാവുകയും ചെയ്‌താല്‍ സെലക്ഷന്‍, നിലവിലെ ഫോമിനെയും പൊസിഷനെയും സമ്മർദ ഘട്ടത്തില്‍ നടത്തിയ പ്രകടനത്തേയും ആശ്രയിച്ചിരിക്കും.

കാരണം എങ്ങനെയാണ് ഒരു കളിക്കാരന്‍ റണ്‍സ് നേടിയത് എന്നതും പ്രധാനമാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍റെ ബാറ്റിങ് നോക്കൂ, അവന്‍റെ ആത്മവിശ്വാസം അത്യുജ്ജ്വലമായിരുന്നു. അഞ്ചാം നമ്പറിൽ അവന്‍ ആദ്യമായി കളിക്കാനെത്തുമ്പോള്‍ ഏറെ സമ്മര്‍ദ ഘട്ടത്തിലായിരുന്നു ടീം.

മിന്നും പ്രകടനമായിരുന്നു അവന്‍റേത്. ഇടങ്കയ്യന്‍ ബാറ്ററെന്ന കാര്യം പരിഗണിക്കുമ്പോള്‍ ടീമിന് തീര്‍ച്ചയായും അതൊരു പുതിയ മാനം നല്‍കുന്നതാണ്. ഒരു പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ ഘടകങ്ങളും പരിഗണിക്കും"- രോഹിത് ശര്‍മ വ്യക്തമാക്കി.

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത് (Krishnamachari Srikkanth) തിരഞ്ഞെടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരുമിച്ച് ഇടം നേടിയിരിക്കുകയാണ് ഇഷാന്‍ കിഷനും കെഎല്‍ രാഹുലും. നാലാം നമ്പറിലേക്കാണ് കൃഷ്ണമാചാരി ശ്രീകാന്ത് കെഎല്‍ രാഹുലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രേയസ് അയ്യരെ ഒഴിവാക്കിക്കൊണ്ട് അഞ്ചാം നമ്പറിലാണ് ഇഷാന് താരം ഇടം നല്‍കിയിരിക്കുന്നത്.

ശ്രീകാന്തിന്‍റെ ഇന്ത്യൻ ലോകകപ്പ് പ്ലേയിങ്‌ ഇലവൻ (Krishnamachari Srikkanth India playing XI for ODI World Cup 2023): ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ/അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

ALSO READ:Harbhajan Singh On Suryakumar Yadav : 'സൂര്യ കംപ്ലീറ്റ് പ്ലെയര്‍, സഞ്‌ജുവിന് ഏഴയലത്ത് എത്താനാവില്ല' ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹര്‍ഭജന്‍ സിങ്

ABOUT THE AUTHOR

...view details