ലാഹോര്‍: ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ തോല്‍വി ഇന്ത്യന്‍ നായകന്‍ വിരാട് കോലി കൈകാര്യം ചെയ്ത വിധത്തെ പ്രശംസിച്ച് പാക് വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സന മിര്‍. മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്‌തതെന്നും താരത്തിന്‍റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ബഹുമാനിക്കുന്നതായും സന പറഞ്ഞു.
പലര്‍ക്കും മാതൃകയാവുന്ന മുന്‍നിര താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. അവര്‍ക്കുള്ളിലെ സുരക്ഷിതത്വ ബോധവും തിരിച്ചു വരാനുള്ള ആത്മവിശ്വാസവുമാണ് ഇത്തരം പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്നത്.
മികച്ച വിജയത്തോടെ ഇന്ത്യ തിരിച്ച് വന്നാലും അത്ഭുതപ്പെടാനില്ല. ടൂര്‍ണമെന്‍റില്‍ ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്പരം കളിക്കുന്നത് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സന പറഞ്ഞു. ഇന്ത്യയ്‌ക്കതിരായ പ്രകടനത്തോടെ ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളാവാന്‍ പാക്കിസ്ഥാന് കഴിഞ്ഞുവെന്നും സന കൂട്ടിച്ചേര്‍ത്തു.