കേരളം

kerala

By

Published : Aug 13, 2022, 3:16 PM IST

ETV Bharat / sports

India vs Zimbabwe, സിംബാബ്‌വെ കീഴടക്കാന്‍ ഇന്ത്യ, രാഹുലും സംഘവും പുറപ്പെട്ടു

സിംബാബ്‌വെ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ.

India vs Zimbabwe  KL Rahul  VVS Laxman  Indian team leaves for Zimbabwe  ഇന്ത്യ vs സിംബാബ്‌വെ  കെഎല്‍ രാഹുല്‍  വിവിഎസ് ലക്ഷ്‌മണ്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  Shikhar Dhawan  ശിഖര്‍ ധവാന്‍  ബിസിസിഐ  BCCI  BCCI twitter  ബിസിസിഐ അധ്യക്ഷന്‍ ജയ്‌ ഷാ  BCCI President Jai Shah
India vs Zimbabwe, സിംബാബ്‌വെ കീഴടക്കാന്‍ ഇന്ത്യ, രാഹുലും സംഘവും പുറപ്പെട്ടു

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി ഇന്ത്യന്‍ സംഘം പുറപ്പെട്ടു. ക്യാപ്‌റ്റന്‍ കെഎല്‍ രാഹുലും പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കളിക്കാരുടെ യാത്രയുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

വെറ്ററന്‍ താരം ശിഖര്‍ ധവാന്‍, പ്രസിദ്ധ് കൃഷ്‌ണ, ദീപക് ചഹാര്‍, ശാര്‍ദുല്‍ താക്കൂര്‍, റിതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. ഞായറാഴ്‌ച(14.08.2022) തന്നെ സംഘം പരിശീലനത്തിനിറങ്ങും. നേരത്തെ ശിഖർ ധവാനെയാണ് പരമ്പരക്കായുള്ള ടീമിന്‍റെ നായക സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പരിക്കിൽ നിന്നും മുക്‌തനായി തിരിച്ചെത്തിയതോടെ നറുക്ക് രാഹുലിന് വീഴുകയായിരുന്നു.

രോഹിത് ശർമ, വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് ലക്ഷ്‌മണിന് ചുമതല നല്‍കിയെതന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ ജയ്‌ ഷാ വ്യക്തമാക്കിയിരുന്നു. മലയാളി താരം സഞ്‌ജു സാംസണും പരമ്പരയുടെ ഭാഗമാണ്.

ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. 20, 22 തിയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കുക. ഹരാരേയാണ് മൂന്ന് മത്സരങ്ങളുടേയും വേദി. പരമ്പരയ്‌ക്ക് പിന്നാലെ ഏഷ്യ കപ്പ് ടീമിന്‍റെ ഭാഗമായ ദീപക് ഹൂഡയും കെഎല്‍ രാഹുലും നേരിട്ട് ദുബായിലേക്ക് പോകും.

ABOUT THE AUTHOR

...view details