കേരളം

kerala

ETV Bharat / sports

ആതിയ ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കിട്ട രാഹുലിന് മോശം ട്രോളുകൾ - KL Rahul Athiya Shetty New Year celebration

കാമുകി ആതിയ ഷെട്ടിക്കൊപ്പമുള്ള പുതുവത്സര ആഘോഷങ്ങളുടെ ചിത്രം പങ്കിട്ട കെഎല്‍ രാഹുലിന് ട്രോള്‍. ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരികെ വരേണ്ടന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

ആതിയ ഷെട്ടി  കെഎല്‍ രാഹുല്‍  കെല്‍ രാഹുലിന് വിമര്‍ശനം  KL Rahul Gets Badly Trolled  KL Rahul  Athiya Shetty  KL Rahul Athiya Shetty New Year celebration  കെല്‍ രാഹുലിനെതിരെ ട്രോളുകള്‍
ആതിയ ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കിട്ട രാഹുലിന് മോശം ട്രോളുകൾ

By

Published : Jan 2, 2023, 1:51 PM IST

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റര്‍ കെഎല്‍ രാഹുലിന്‍റെ കരിയറിലെ മോശം വര്‍ഷങ്ങളിലൊന്നായാണ് കടന്നുപോയത്. പരിക്കും മോശം ഫോമും വലച്ച താരത്തിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.

എന്നാല്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ 30കാരന്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ പുതുവര്‍ഷത്തില്‍ മിന്നും തുടക്കമാണ് രാഹുല്‍ ലക്ഷ്യം വയ്‌ക്കുന്നത്. കാമുകി ആതിയ ഷെട്ടിയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലാണ് രാഹുല്‍ ഇത്തവണ പുതുവര്‍ഷത്തെ വരവേറ്റത്.

ഇതിന്‍റെ ചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കായുള്ള മോശം പ്രകടനത്തിന്‍റെ പേരില്‍ രാഹുലിനോടുള്ള കലിപ്പ് ഈ പോസ്റ്റിനോട് തീര്‍ത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍ ക്രിക്കറ്റിലേക്ക് ഇനി മടങ്ങിവരേണ്ടെന്നും ദയവായി വിരമിക്കൂവെന്നുമൊക്കെയാണ് ചിത്രത്തോടുള്ള പ്രതികരണമായി ചിലര്‍ പറയുന്നത്.

ഐപിഎല്ലില്‍ മാത്രം കളിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയുമെന്നും ട്രോളുകള്‍ നിറയുന്നുണ്ട്. രാഹുലിന്‍റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് നേരത്തെ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയത് ശ്രദ്ധേയമാണ്.

അതേസമയം കെഎല്‍ രാഹുല്‍- ആതിയ ഷെട്ടി വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019 മുതല്‍ ഇരുവരും ഡേറ്റിംഗിലാണ്. രഹസ്യമാക്കിവച്ചിരുന്ന ബന്ധം 2021ലാണ് രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

also read:Watch: പന്തിന് അപകടമെന്ന് ആരാധകര്‍; ഞെട്ടിത്തരിച്ച് ഇഷാന്‍ കിഷന്‍- വീഡിയോ

ABOUT THE AUTHOR

...view details