സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ (South Africa vs India 1st Test) ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ മാന്യമായ നിലയില്‍ എത്തിച്ചത് കെഎല്‍ രാഹുലിന്‍റെ സെഞ്ചുറി പ്രകടനമാണ്. 137 പന്തുകളില്‍ 14 ബൗണ്ടറികളും 4 സിക്‌സറുകളുമടക്കം 101 റണ്‍സാണ് രാഹുല്‍ നേടിയത്. (KL Rahul Century)
സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുന്നതിനിടെ പൊരുതി നിന്നാണ് 31-കാരന്‍ മൂന്നക്കം തൊട്ടത്. പ്രകടനത്തോടെ സെഞ്ചൂറിയനില്‍ ഇതേവരെ മറ്റാര്‍ക്കും കഴിയാത്ത ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര താരം. സെഞ്ചുറിയനില്‍ ഒന്നിലേറെ തവണ സെഞ്ചൂറി നേടുന്ന ആദ്യ സന്ദര്‍ശക ബാറ്ററാണ് രാഹുല്‍.
(KL Rahul becomes 1st overseas player to hit 2 tons in Centurion). നേരത്തെ 2021/22 -ല്‍ സെഞ്ചൂറിയനില്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ 260 പന്തുകളില്‍ 123 റണ്‍സ് അടിച്ചായിരുന്നു താരം തിരിച്ച് കയറിയത്. ഇതോടാപ്പം ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്കെതിരെ ഒന്നിലേറെ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ എലൈറ്റ് പട്ടികയില്‍ ഇടം നേടാനും രാഹുലിന് കഴിഞ്ഞു.
അഞ്ച് സെഞ്ചുറികളുള്ള ഇതിസാഹ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്തുള്ളത്. രാഹുലിനെ കൂടാതെ ഇന്ത്യയുടെ മുഹമ്മദ് അസറുദ്ദീന്‍, വിരാട് കോലി, ശ്രീസങ്കയുടെ തിലൻ സമരവീര എന്നിവരുടെ അക്കൗണ്ടിലും രണ്ട് വീതം സെഞ്ചുറികളുണ്ട്. അതേസമയം ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. വിരാട് കോലിയാണ് രാഹുലിന് ശേഷമുള്ള ഇന്ത്യയുടെ മികച്ച സ്‌കോര്‍ നേടിയത്. 64 പന്തില്‍ 38 റണ്‍സായിരുന്നു താരം കണ്ടെത്തിയത്. ശ്രേയസ് അയ്യര്‍ (50 പന്തില്‍ 31), ശാര്‍ദുല്‍ താക്കൂര്‍ (33 പന്തില്‍ 24), യശസ്വി ജയ്‌സ്വാള്‍ (37 പന്തില്‍ 17) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.