കേരളം

kerala

ETV Bharat / sports

'ധോണിക്ക് വേണ്ടി വെടിയുണ്ടയേല്‍ക്കാന്‍ വരെ ഞങ്ങള്‍ തയ്യാറായിരുന്നു'; കെഎല്‍ രാഹുല്‍ - എംഎസ് ധോണി

'സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.സ്വന്തം ജീവിതത്തില്‍ മറ്റെന്തിനേക്കാളും രാജ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്'.

KL Rahul  India batsman  MS Dhoni  കെഎല്‍ രാഹുല്‍  എംഎസ് ധോണി  വെടിയുണ്ട
'ധോണിക്ക് വേണ്ടി വെടിയുണ്ടയേല്‍ക്കാന്‍ വരെ ഞങ്ങള്‍ തയ്യാറായിരുന്നു'; കെഎല്‍ രാഹുല്‍

By

Published : Jul 5, 2021, 2:28 PM IST

ലണ്ടന്‍:ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് എംഎസ് ധോണി. താരത്തിന് കീഴില്‍ ഏകദിന ലോക കപ്പടക്കം നിരവധി കിരീടങ്ങള്‍ ഇന്ത്യ നേടിയിട്ടുണ്ട്. സഹതാരങ്ങള്‍ക്ക് ധോണി നല്‍കുന്ന പരിഗണനയും സ്നേഹവുമൊക്കെ നേരത്തെ തന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതാണ്. ഇപ്പോഴിതാ ഇതിന്‍റെ ആഴം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍.

ധോണിക്ക് വേണ്ടി മറ്റൊന്നുമാലോചിക്കാതെ വെടിയുണ്ടയേല്‍ക്കാന്‍ വരെ സഹതാരങ്ങള്‍ തയ്യാറായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. ''അതെ... അദ്ദേഹം ഒരുപാട് ടൂര്‍ണമെന്‍റുകള്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തിനായി ആദ്ദേഹം അത്ഭുതപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങളുടെ വലിയ നേട്ടമെന്നത് സഹതാരങ്ങളില്‍ നിന്നുണ്ടാവുന്ന വിശ്വാസമാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന് വേണ്ടി വെടിയുണ്ടയേല്‍ക്കാന്‍ വരെ ഞങ്ങള്‍ തയ്യാറായിരുന്നു''. രാഹുല്‍ പറഞ്ഞു.

also read: സാക്ഷിക്ക് ധോണി നല്‍കിയ വിവാഹ സമ്മാനം കണ്ട് അമ്പരന്ന് ആരാധകര്‍!..

''സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സ്വന്തം ജീവിതത്തില്‍ മറ്റെന്തിനേക്കാളും രാജ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. ഇതുപോലുള്ള അദ്ദേഹത്തിന്‍റെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് അവിശ്വസനീയമായി തോന്നും. കരിയറില്‍ മോശം സമയമുണ്ടായിരുന്നപ്പോഴെല്ലാം അദ്ദേഹം കൂടെ നിന്നിട്ടുണ്ട്. വിനയത്തോടെയുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് ഞാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നത്''. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details