ദുബായ്:ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി ഇന്ത്യൻ താരം കെ.എൽ രാഹുൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ രാഹുൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 743 റേറ്റിങ് പോയിന്‍റാണ് രാഹുലിനുള്ളത്. 762 പോയിന്‍റോടെ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനം നിലനിർത്തി.
ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍, ഓസീസിന്‍റെ ആരോണ്‍ ഫിഞ്ച്, പാക്കിസ്ഥാന്‍റെ ബാബര്‍ അസം എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം ഏകദിന റാങ്കിങ്ങില്‍ ബാബർ അസമിന് കീഴിൽ രണ്ടാം സ്ഥാനത്താണ് കോലി. രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏകദിനത്തിലും ടി20യിലും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരേയോരു ഇന്ത്യൻ ബാറ്റ്സ്മാനാണ് കോലി.