കേരളം

kerala

ETV Bharat / sports

കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാവുന്നുവെന്ന് റിപ്പോര്‍ട്ട് - ആതിയ ഷെട്ടി

ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായാണ് ഇരുവരും തയ്യാറെടുക്കുന്നതെന്നാണ് വിവരം

കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാവുന്നു  KL Rahul and actor Athiya Shetty to tie the knot soon-report  KL Rahul  Athiya Shetty  കെഎൽ രാഹുല്‍  ആതിയ ഷെട്ടി  സുനില്‍ ഷെട്ടി
കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാവുന്നു- റിപ്പോര്‍ട്ട്

By

Published : Apr 20, 2022, 5:57 PM IST

മുംബൈ :ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. ഏറെ നാളായി സുഹൃത്തായ ബോളിവുഡ് താരം ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം ചെയ്യുന്നത്. ഈ വർഷം തന്നെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനായാണ് ഇരുവരും തയ്യാറെടുക്കുന്നത്. ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇരുവരും വാര്‍ത്തയോട് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടിയുമായി 2019 മുതല്‍ രാഹുല്‍ ഡേറ്റിങ് ആരംഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ രഹസ്യമാക്കിവച്ചിരുന്ന ബന്ധം കഴിഞ്ഞ വർഷമാണ് സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ വെളിപ്പെടുത്തിയത്.

also read: 'അമൂല്യമായ തുടക്കം' ; അമ്മയാവാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് ഷറപ്പോവ

തുടര്‍ന്ന് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ മറ്റ് ഇന്ത്യൻ താരങ്ങളുടെ പങ്കാളികൾക്കൊപ്പം, ആതിയയും ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. ബിസിസിഐയുടെ ഔദ്യോഗിക ഫോമിൽ രാഹുൽ തന്‍റെ പങ്കാളിയായി ആതിയയുടെ പേര് രേഖപ്പെടുത്തിയതായും വിവരമുണ്ടായിരുന്നു. 2015ൽ പുറത്തിറങ്ങിയ ഹീറോയാണ് ആതിയയുടെ ആദ്യ ബോളിവുഡ് ചിത്രം.

ABOUT THE AUTHOR

...view details