ഒമാൻ: ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്ന് അവിചാരിതമായാണ് വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ കോലിക്ക് പകരക്കാരനായി ആരെത്തും എന്ന ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്തേക്ക് വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്‍റെ നായകനായ രോഹിത് ശർമ്മ തന്നെ എത്തണമെന്ന് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
കോലിയുടെ പകരക്കാരനായി രോഹിത് ശർമ്മ എത്തണം എന്നാണ് എന്‍റെ ആഗ്രഹം. രോഹിത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായിരിക്കും. കാരണം അദ്ദേഹത്തിന്‍റെ നേതൃത്വ നിലവാരം വളരെ മികച്ചതാണ്. അദ്ദേഹത്തിന് അഞ്ച് ഐപിഎൽ ട്രോഫികളുണ്ട്. അതിനാൽ തന്നെ ടെസ്റ്റ് ക്യാപ്റ്റനായും അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല, പീറ്റേഴ്‌സണ്‍ പറഞ്ഞു.