കേരളം

kerala

ETV Bharat / sports

'സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ' ; ഏവരെയും മിസ് ചെയ്യുന്നുവെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ - former England cricketer Kevin Pietersen

ട്വിറ്ററിലൂടെ ഹിന്ദിയിലാണ് താരം ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നത്

Kevin Pietersen  കെവിന്‍ പീറ്റേഴ്‌സണ്‍  സ്വാതന്ത്ര്യദിനം  Independence Day  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍  former England cricketer Kevin Pietersen  former England cricketer
"സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ; എല്ലാവരേയും മിസ് ചെയ്യുന്നു": കെവിന്‍ പീറ്റേഴ്‌സണ്‍

By

Published : Aug 15, 2021, 6:03 PM IST

ലണ്ടന്‍ : ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ട്വിറ്ററിലൂടെ ഹിന്ദിയിലാണ് താരം ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ഇവിടേക്ക് മടങ്ങിവരാനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

'75ാം സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ. ഈ വർഷം നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മള്‍ ശക്തമായി തിരിച്ചുവരും. നിങ്ങളെ എല്ലാവരെയും ഞാൻ മിസ് ചെയ്യുന്നു, തിരിച്ചുവരാന്‍ ഇനിയും കാത്തിരിക്കാനാവില്ല. സ്നേഹം. കെ.പി '- താരം ട്വീറ്റ് ചെയ്തു.

also read: സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി കായിക താരങ്ങള്‍

അതേസമയം കൊവിഡ് സാഹചര്യത്തില്‍ വലിയ പൊതുപരിപാടികളില്ലാതെയാണ് രാജ്യം ഇക്കുറി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ നടന്ന പരിപാടിയില്‍ മേരികോം, മന്‍പ്രീത് സിങ്, റാണി റാംപാല്‍, പിവി സിന്ധു, നീരജ് ചോപ്ര, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details