കേരളം

kerala

ETV Bharat / sports

'റാം സിയ റാം', സ്റ്റേഡിയത്തില്‍ ആദിപുരുഷിലെ പാട്ട് വെയ്‌ക്കാനുള്ള കാരണം പറഞ്ഞ് കേശവ് മഹാരാജ്

Keshav Maharaj on Ram Siya Ram Song: ആദിപുരുഷിലെ 'റാം സിയ റാം' എന്ന ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കേശവ് മഹാരാജ്.

Keshav Maharaj  India vs South Africa  കേശവ് മഹാരാജ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Keshav Maharaj on playing Ram Siya Ram Song during India series

By ETV Bharat Kerala Team

Published : Jan 9, 2024, 3:27 PM IST

കേപ്‌ടൗണ്‍: അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ (India vs South Africa) പര്യടനത്തിനിടെ സ്റ്റേഡിയത്തില്‍ 'റാം സിയ റാം' എന്ന ഗാനം ഉയര്‍ന്ന് കേട്ടിരുന്നു. ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ കേശവ് മഹാരാജ് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോഴായിരുന്നു പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷിലെ പ്രസ്‌തുത ഗാനം ഉയര്‍ന്നുകേട്ടത്. മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ഇതേക്കുറിച്ച് കേശവ് മഹാരാജിനോട് ചോദിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇതിന്‍റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് കേശവ് മഹാരാജ്.

'റാം സിയ റാം' എന്ന ഗാനം തന്നെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ പ്രസ്‌തുത ഗാനമിടാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും കേശവ് മഹാരാജ് പറഞ്ഞു. (Keshav Maharaj on playing Ram Siya Ram Song during India series). ഇതു സംബന്ധിച്ച് 33-കാരനായ താരം ഒരു വാര്‍ത്ത ഏജന്‍സിയോട് നടത്തിയ പ്രതികരണം ഇങ്ങനെ....

"സ്റ്റേഡിയത്തില്‍ മ്യൂസിക് കൈകാര്യം ചെയ്യുന്ന വനിതയോട് ആ ഗാനം പ്ലേ ചെയ്യാൻ ഞാന്‍ അഭ്യർത്ഥിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് മാർഗനിർദേശവും അവസരങ്ങളും നൽകിയ ദൈവം ഏറ്റവും വലിയ അനുഗ്രഹമാണ്. അതിനാൽ, ഇതെനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ്. 'റാം സിയ റാം' കേട്ടുകൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന അനുഭവം ഏറെ മികച്ചതാണ്" കേശവ് മഹാരാജ് പറഞ്ഞു.

കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കേശവ് മഹാരാജ് ബാറ്റുചെയ്യാന്‍ ഇറങ്ങുമ്പോള്‍ 'റാം സിയ റാം' ഗാനം മുഴങ്ങിയപ്പോള്‍ വില്ലുകുലച്ച് അമ്പ് തൊടുക്കുന്നതായുള്ള ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ആംഗ്യം ശ്രദ്ധേയമായിരുന്നു.

ALSO READ: 'മികച്ച പ്രകടനങ്ങളുണ്ട്... പക്ഷേ വാർണർ മഹാനല്ല': ഓസീസ് മുന്‍ കോച്ച് ജോൺ ബുക്കാനൻ

അതേസമയം ഓള്‍ഫോര്‍മാറ്റ് പരമ്പരയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചത്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്മാര്‍ക്ക് കീഴിലായിരുന്നു ടീം കളിച്ചത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ കളിച്ച ടി20 പരമ്പര ഇന്ത്യ 1-1ന് സമനിലയിലാക്കിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഒരു മത്സരം മഴയെടുത്തു. കെഎല്‍ രാഹുലായിരുന്നു ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സര പരമ്പര 2-1ന് സന്ദര്‍ശകര്‍ തൂക്കി. ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരുന്നു സന്ദര്‍ശകര്‍ കളിച്ചത്. രണ്ട് മത്സര പരമ്പര 1-1ന് ടീം സമനിലയില്‍ പിടിച്ചു.

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിലും 32 റണ്‍സിനും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു സന്ദര്‍ശകര്‍ തിരിച്ചടിച്ചത്. കേപ്‌ടൗണില്‍ ഏഴ്‌ വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇതേവരെ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ALSO READ: ഹാര്‍ദിക്കിന്‍റെ പൂതി മനസിലിരിക്കത്തേയുള്ളൂ ; ടി20 ലോകകപ്പില്‍ രോഹിത് നയിക്കുമെന്ന് ശ്രീകാന്ത്

ABOUT THE AUTHOR

...view details