ആന്‍റിഗ്വ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ്‌ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറോൺ പൊള്ളാർഡാണ് ക്യാപ്റ്റന്‍. വെറ്ററൻ പേസര്‍ കെമർ റോച്ച്, മധ്യനിര ബാറ്റർ എൻക്രുമ ബോണർ, ഓപ്പണർ ബ്രാൻഡൺ കിങ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അഹമ്മദാബാദില്‍ ഫെബ്രുവരി ആറ്, ഒമ്പത്, പതിനൊന്ന് തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ടി20 പരമ്പരയും നടക്കും. ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. കൊല്‍ക്കത്തയില്‍ ഫെബ്രുവരി 16,18, 20 തിയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.