കൊളംബോ : നാട്ടില്‍ അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നടക്കുകയാണെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇത് കല്യാണക്കാലമാണ്. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിന്‍റെ ഇടയിലുള്ള മൂന്ന് ദിവസത്തെ ഇടവേളയില്‍ വിവാഹിതരായത് മൂന്ന് ലങ്കന്‍ താരങ്ങളാണ്. കസുൻ രജിത, പാത്തും നിസ്സാങ്ക, ചരിത് അസലങ്ക എന്നിവരാണ് ജീവിതത്തില്‍ മറ്റൊരു ഇന്നിങ്‌സിന് തുടക്കം കുറിച്ചത്.
കൊളംബോയിലെ വ്യത്യസ്‌ത സ്ഥലങ്ങളിൽ വച്ചാണ് മൂവരുടേയും വിവാഹം നടന്നത്. മൂവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നവവധുമാര്‍ക്ക് ഒപ്പമുള്ള മൂവരുടേയും ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.