നോട്ടിങ്‌ഹാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ടീമില്‍ നിന്നും പുറത്തായി. ഇന്ന്(ജൂണ്‍ 10) ട്രെന്‍റ് ബ്രിഡ്‌ജിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്യംസണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം അഞ്ച് ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു. ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് പരിശോധന ഫലം നെഗറ്റീവാണെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.
ടോം ലാഥമാണ് രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ടീമിനെ നയിക്കുക. ഹാമിഷ് റുതര്‍ഫോര്‍ഡാണ് വില്യംസണ് പകരക്കാരനായി ടീമിലെത്തിയത്. നേരത്തെ പരിക്കിനെ തുടര്‍ന്ന് കോളിന്‍ ഡി ഗ്രാന്‍ഹോമിനേയും കിവീസിന് നഷ്‌ടമായിരുന്നു. പകരക്കാരായി മൈക്കല്‍ ബ്രേസ്‌വെല്ലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.