കറാച്ചി: ഈ വര്‍ഷത്തെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ടൂര്‍ണമെന്‍റിന്‍റെ അതിഥേയത്വം ആദ്യം പാകിസ്ഥാന് അനുവദിച്ചിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗവും ഏഷ്യ കപ്പ് വേദിയില്‍ തീരുമാനമാവാതെയാണ് പിരിഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്‌മല്‍.
ഇന്ത്യ ഏഷ്യ കപ്പിന് വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക് ടീം ഇന്ത്യയിലേക്ക് പോകേണ്ടന്നാണ് കമ്രാൻ അക്‌മൽ പറഞ്ഞിരിക്കുന്നത്. പാക് ടീം ലോക ചാമ്പ്യന്മാരാവുകയും ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്‌തിട്ടുണ്ട്. തങ്ങളും അഭിമാനമുള്ളവരാണെന്നും അക്‌മല്‍ പറഞ്ഞു.