മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ആര്‍ അശ്വിന്‍ നടത്തിയത്. തകര്‍ച്ചയ്‌ക്കിടെ 23 പന്തില്‍ 40 റണ്‍സ് നേടിയ താരത്തിന്‍റെ മികവില്‍ ചെന്നൈയെ മറികടന്ന രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്‌തു. മൂന്ന് സിക്‌സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അശ്വിന്‍റ പ്രകടനം.
മത്സരത്തിനിടെ ഡേവിഡ് വാര്‍ണറെ അനുകരിച്ച് നെഞ്ചില്‍ ഇടിച്ചുള്ള അശ്വിന്‍റെ ആഘോഷം വൈറലായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. തന്‍റെയുള്ളിലെ ഡേവിഡ് വാര്‍ണറെയാണ് പുറത്തെടുത്തതെന്നാണ് അശ്വിന്‍ ഇതേക്കുറിച്ച് പറഞ്ഞത്.
കാര്യങ്ങള്‍ മനസിലാക്കി പുതുയോടെ കളിക്കാനാണ് ശ്രമിച്ചതെന്നും താരം പറഞ്ഞു. തന്‍റെ പ്രകടത്തിന്‍റെ ക്രെഡിറ്റ് ടീമിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമുള്ളതാണ്. അവര്‍ തന്നെ മനസിലാക്കി.