കേരളം

kerala

ETV Bharat / sports

ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ; മൂന്ന് സ്വർണം വെടിവച്ചിട്ട് മനു ഭാക്കർ - Junior World Championship

10 മീറ്റർ എയർ പിസ്റ്റൾ വ്യക്‌തിഗത ഇനത്തിലും ടീമിനത്തിലും മിക്‌സഡ് ടീം ഇനത്തിലുമാണ് മനു ഭാക്കർ സ്വർണം നേടിയത്

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്  മനു ഭാക്കർ  Manu Bhakar  എയർ പിസ്റ്റൾ  10 മീറ്റർ എയർ പിസ്റ്റൾ  സരബ്ജോത് സിങ്ങ്  ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്  Junior World Championship  Manu Bhaker wins three golds
ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ; മൂന്ന് സ്വർണം വെടിവെച്ചിട്ട് മനു ഭാക്കർ

By

Published : Oct 3, 2021, 5:12 PM IST

ലിമ :ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്വർണം കൊയ്‌ത് ഇന്ത്യൻ താരം മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങുമായി ചേർന്നാണ് താരം മൂന്നാം സ്വർണം നേടിയത്. മെഡൽ പട്ടികയിൽ ആറ് സ്വർണം, ആറ് വെള്ളി, രണ്ട് വെങ്കലം എന്നിവയുൾപ്പെടെ 14 മെഡലുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വനിത വിഭാഗം ടീമിനത്തിലും വ്യക്‌തിഗത വിഭാഗത്തിലും മനു ഭാക്കർ സ്വർണം നേടിയിരുന്നു. വനിത ടീമിനത്തിൽ റിതം സാങ്വാൻ, ശിഖ നർവാൾ എന്നിവരുമായി ചേർന്ന് ബെലാറസിനെതിരെ 16-12 നായിരുന്നു മനുവിന്‍റെ സ്വർണനേട്ടം.

ALSO READ :ലാ ലിഗ : ഇത് സുവാരസിന്‍റെ മധുര പ്രതികാരം, ബാഴ്‌സലോണയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്

ഇതേ ഇനത്തിൽ നവീൻ, സരബ്ജോത് സിങ്, ശിവ നർവാൾ എന്നിവരടങ്ങുന്ന പുരുഷ ടീമും ബെലാറസിനെ 16-14 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലും മിക്‌സഡ് ടീമിനത്തിലുമായി സരബ്‌ജോത് സിങ്ങും രണ്ട് സ്വര്‍ണം നേടിയിരുന്നു.

ABOUT THE AUTHOR

...view details