കേരളം

kerala

ETV Bharat / sports

'ഈ മത്സരത്തിലും നിന്നെ വിടില്ല'; പുറത്താക്കും മുമ്പ് കോലിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ജുനൈദ് ഖാന്‍

Junaid Khan on Virat Kohli Wicket: താന്‍ ഏറെ വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ടെങ്കിലും ആളുകള്‍ ഏറെ ഓര്‍ത്തുവയ്‌ക്കുന്നത് വിരാട് കോലിയെ പുറത്താക്കിയതാണെന്നാണ് പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ ജുനൈദ് ഖാന്‍.

Junaid Khan on Virat Kohli Wicket  Junaid Khan on Virat Kohli  India vs Pakistan  India vs Pakistan ODI Series 2012  ജുനൈദ് ഖാന്‍  വിരാട് കോലി  വിരാട് കോലിയുടെ വിക്കറ്റിനെക്കുറിച്ച് ജുനൈദ് ഖാന്‍  ഇന്ത്യ vs പാകിസ്ഥാന്‍  ഇന്ത്യ vs പാകിസ്ഥാന്‍ ഏകദിന പരമ്പര 2012
Junaid Khan on Virat Kohli Wicket India vs Pakistan

By ETV Bharat Kerala Team

Published : Dec 4, 2023, 4:20 PM IST

ഇസ്ലാമാബാദ്: 2012-ലെ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ മൂന്ന് മത്സര ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു (India vs Pakistan). പാക് ടീമിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു ഇടങ്കയ്യന്‍ പേസര്‍ ജുനൈദ് ഖാന്‍. ഇപ്പോഴിതാ താന്‍ ഏറെ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ടെങ്കിലും ആളുകള്‍ ഏറെ ഓര്‍ത്തുവയ്‌ക്കുന്നത് 2012-ലെ പരമ്പരയില്‍ വിരാട് കോലിയെ പുറത്താക്കിയത് ആണെന്നാണ് ജുനൈദ് ഖാന്‍ പറയുന്നത്. (Junaid Khan on Virat Kohli Wicket)

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ജുനൈദ് ഖാന്‍റെ ഇരയായി ആയിരുന്നു കോലി തിരിച്ച് കയറിയത്. ചെന്നൈയിലും കൊൽക്കത്തയിലും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിൽ 0, 6 എന്നീ റണ്‍സുകള്‍ക്കായിരുന്നു വിരാട് കോലിയെ ജുനൈദ് തിരിച്ച് കയറ്റിയത്. ഡൽഹിയിൽ നടന്ന അവസാന മത്സരത്തിലും കോലിയെ (7) രണ്ടക്കം തൊടാന്‍ പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ പേസര്‍ അനുവദിച്ചിരുന്നില്ല.

ഇപ്പോഴിതാ മൂന്നാം ഏകദിനത്തിലും കോലിയെ താന്‍ തന്നെയാവും തിരിച്ചുകയറ്റുകയെന്ന് മുന്നറിയിപ്പ് നല്‍കിയതായി അവകാശപ്പെട്ടിരിക്കുകയാണ് ജുനൈദ് ഖാന്‍.ഒരു യൂട്യൂബ് ചാനലില്‍ പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ പേസറുടെ വാക്കുകള്‍ ഇങ്ങിനെ....

"ഞാൻ നിരവധി ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ആളുകൾ എപ്പോഴും വിരാട് കോലിയെ പുറത്താക്കിയതാണ് ഓര്‍ത്തുവയ്‌ക്കുന്നത്. ഞങ്ങൾ ഒരുമിച്ച് അണ്ടർ 19 ലോകകപ്പിൽ കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് പരസ്പരം അറിയുകയും ചെയ്യാം.

അന്നത്തേത് പാകിസ്ഥാന്‍ ടീമിലേക്കുള്ള എന്‍റെ തിരിച്ചുവരവായിരുന്നു. കൂടാതെ ഞാന്‍ ആദ്യമായി ഇന്ത്യക്കെതിരെ കളിക്കുകയുമായിരുന്നു. ആദ്യ മത്സരത്തില്‍ തുടക്കം തന്നെ വിരാട് കോലിയെ പുറത്താക്കാന്‍ എനിക്ക് കഴിഞ്ഞു. ഇനി ഇങ്ങനെ സംഭവിക്കില്ലെന്നാണ് അവന്‍ എന്നോട് പറഞ്ഞത്.

ALSO READ:ലോകകപ്പ് ദുരന്തത്തില്‍ നിന്നും കരകയറാനാവാതെ ഇംഗ്ലണ്ട് ; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസിനോട് തോല്‍വി

എന്നാല്‍ രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും കോലിയെ ഞാന്‍ തന്നെയാണ് തിരിച്ച് കയറ്റിയത്. മൂന്നാം മത്സരത്തിന് മുന്നെ, ഞങ്ങള്‍ പ്രഭാത ഭക്ഷണ സമയത്ത് 'വിരാട് നിന്നെ ഇന്നും വിടില്ല' എന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. യൂനിസ് ഖാനും അപ്പോള്‍ അടുത്തുണ്ടായിരുന്നു.

ഇന്നും അവനെ വീണ്ടും പുറത്താക്കൂവെന്ന് യൂനിസ് ഭായ് എന്നോട് പറയുകയും ചെയ്‌തു. ഒടുവില്‍ കോലിയുടെ ക്യാച്ച് എടുത്തതും യൂനിസ് ഭായ് ആയിരുന്നു" - ജുനൈദ് ഖാന്‍ പറഞ്ഞു. 33-കാരനായ ജുനൈദ് ഖാൻ 2019-ലാണ് അവസാനമായി പാകിസ്ഥാന് വേണ്ടി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. പാക് ടീമിനായി 22 ടെസ്റ്റുകളില്‍ നിന്നും 71 വിക്കറ്റുകളും 76 ഏകദിനങ്ങളില്‍ നിന്നും 110 വിക്കറ്റുകളും ഒമ്പത് ടി20കളില്‍ നിന്നും എട്ട് വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

ALSO READ:'പന്ത് ചുരണ്ടിയ വാര്‍ണര്‍ക്ക് ഹീറോ പരിവേഷം നല്‍കി എന്തിനൊരു യാത്രയയപ്പ് ?, അടിവരയിടുന്നത് അതേ അഹങ്കാരം'; തുറന്നടിച്ച് മിച്ചല്‍ ജോണ്‍സണ്‍

ABOUT THE AUTHOR

...view details