കേരളം

kerala

ETV Bharat / sports

'സ്വപ്‌ന ഓപ്പണിങ് പാര്‍ട്‌നര്‍ രോഹിത് ശര്‍മ'; വെളിപ്പെടുത്തലുമായി ജോസ് ബട്‌ലര്‍ - രോഹിത് ശര്‍മ

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബട്‌ലര്‍ മനസ് തുറന്നത്.

Jos Buttler names Rohit Sharma and Sir Viv Richards as his dream opening pair  Jos Buttler  Rohit Sharma  Sir Viv Richards  രോഹിത് ശര്‍മയെക്കുറിച്ച് ജോസ് ബട്‌ലര്‍  രോഹിത് ശര്‍മ  ജോസ് ബട്‌ലര്‍
സ്വപ്‌ന ഓപ്പണിങ് പാര്‍ട്‌നര്‍ രോഹിത് ശര്‍മ; വെളിപ്പെടുത്തലുമായി ജോസ് ബട്‌ലര്‍

By

Published : Apr 26, 2022, 6:17 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയങ്ങളില്‍ നിര്‍ണായ സ്ഥാനമാണ് ഇംഗ്ലീഷ്‌ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്കുള്ളത്. സീസണില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ താരം നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറെ മുന്നിലാണ്. നിലവില്‍ കളിച്ച ഏഴ്‌ മത്സരങ്ങളില്‍ 491 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

ഇപ്പോഴിതാ നിലവിലെ കാലഘട്ടത്തിലെ തന്‍റെ സ്വപ്ന ഓപ്പണിങ് പാട്‌നറെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഈ കാലഘട്ടത്തില്‍ ആര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനാണ് ബട്‌ലര്‍ മറുപടി നല്‍കിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നാണ് ബട്‌ലര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ കാലഘട്ടത്തിലെ താരങ്ങളില്‍ ഇതിഹാസ താരം വിവ് റിച്ചാർഡ്‌സിന്‍റെ പേരും ബട്‌ലര്‍ വെളിപ്പെടുത്തി.

also read: പരാജയപ്പെടണമെന്ന് അസൂയക്കാര്‍ ആഗ്രഹിച്ചു; അതിനാൽ ഞാന്‍ തൊലിക്കട്ടി വര്‍ധിപ്പിച്ചു: രവി ശാസ്‌ത്രി മനസ് തുറക്കുന്നു

അതേസമയം ഐപിഎല്ലില്‍ രോഹിത്തും ബട്‌ലറും നേരത്തേ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണ്‍ ചെയ്‌തിട്ടുണ്ട്. 2016, 17 സീസണുകളിലായിരുന്നു ബട്‌ലര്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് 2018ലെ മെഗാ ലേലത്തിലൂടെ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്.

ABOUT THE AUTHOR

...view details