കേരളം

kerala

ETV Bharat / sports

ഐപിഎല്ലിലേക്ക് ജോ റൂട്ടും; മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് - ബസിസിഐ

ഐപിഎല്ലിന്‍റെ ഭാഗമാവാനുള്ള ആഗ്രഹം റൂട്ട് കഴിഞ്ഞ വര്‍ഷം തന്നെ തുറന്ന് പറഞ്ഞിരുന്നു.

Joe Root  IPL  ജോ റൂട്ട്  ഐപിഎല്‍  ബസിസിഐ  bcci
ഐപിഎല്ലില്‍ അങ്കത്തിന് ജോ റൂട്ട്; മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

By

Published : Oct 13, 2021, 8:07 PM IST

ലണ്ടന്‍: ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്. ഇതിന്‍റെ ഭാഗമായി 2022ലെ മെഗാ ലേലത്തിൽ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ റൂട്ട് ആരംഭിച്ചതായി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌തു.

ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ റൂട്ട് നേരത്തെ 2018ലെ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ടൂര്‍ണമെന്‍റില്‍ പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താനുള്ള ബിസിസിഐ തീരുമാനത്തോടെ വിദേശ താരങ്ങള്‍ക്ക് പുതിയ 16 സ്ലോട്ടുകള്‍ ലഭിക്കും.

ഇതോടെ ഐപിഎല്ലില്‍ റൂട്ടിനും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നുണ്ട്. അതേസമയം ഐപിഎല്ലിന്‍റെ ഭാഗമാവാനുള്ള ആഗ്രഹം റൂട്ട് കഴിഞ്ഞ വര്‍ഷം തന്നെ തുറന്ന് പറഞ്ഞിരുന്നു.

"എന്‍റെ കരിയറിന്‍റെ ചില ഘട്ടങ്ങളിൽ, ഒരു ഐപിഎൽ സീസണിന്‍റെ ഭാഗമാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അതിനപ്പുറം, കൂടുതല്‍ സീസണുകളില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ അനുഭവിക്കാനും ഭാഗമാവാനും ഇഷ്ടപ്പെടുന്ന ഒന്നാണത്" എന്നായിരുന്നു റൂട്ടിന്‍റെ വാക്കുകള്‍.

also read: ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ല ; തുറന്നുപറഞ്ഞ് വാർണർ

അതേസമയം ഇംഗ്ലണ്ടിനായി 2019 മേയിലാണ് 30കാരനായ താരം അവസാനമായി ടി20 മത്സരം കളിച്ചത്. 35.7 ആണ് ടി20 ക്രിക്കറ്റില്‍ താരത്തിന്‍റെ ശരാശരി. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടാതിരുന്ന താരം ഓസീസിനെതിരായ ആഷസില്‍ ടീമിനെ നയിക്കനുള്ള തയ്യാറെടുപ്പിലാണ്.

ABOUT THE AUTHOR

...view details