ഹാമിൽട്ടൺ :വനിത ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റേക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് ജുലൻ ഈ നേട്ടം കൈവരിച്ചത്. വിൻഡീസ് ബാറ്റർ അനീസ മുഹമ്മദിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത്.
വ്യാഴാഴ്‌ച ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ ജുലൻ മുൻ ഓസ്‌ട്രേലിയൻ താരം ലിൻ ഫുൾസ്റ്റണിന്‍റെ 39 വിക്കറ്റ് നേട്ടത്തിനൊപ്പമെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ അനിസ മുഹമ്മദിന്‍റെ വിക്കറ്റോടെ ലിൻ ഫുൾസ്റ്റണിന്‍റെ 34 വർഷത്തെ റെക്കോർഡാണ് ജുലൻ മറികടന്നത്. ഇതോടെ ജുലന്‍റെ ലോകകപ്പ് വിക്കറ്റുകളുടെ എണ്ണം 40 ആയി.