മൗണ്ട് മൗംഗനുയി(ന്യൂസിലന്‍ഡ്): ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഫോര്‍മാറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിത ക്രിക്കറ്ററെന്ന നേട്ടമാണ് ജുലന്‍ സ്വന്തം പേരിലാക്കിയത്. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ബേ ഓവലിൽ നടന്ന ലീഗ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ടാമി ബ്യൂമൗണ്ടിനെ പുറത്താക്കിയാണ് ജുലന്‍റെ നേട്ടം.
നേരത്തെ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ മത്സരത്തില്‍ വനിത ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന താരമെന്ന റെക്കോഡും ജുലന്‍ സ്വന്തമാക്കിയിരുന്നു. മുൻ ഓസ്‌ട്രേലിയൻ താരം ലിൻ ഫുൾസ്റ്റണിന്‍റെ 39 വിക്കറ്റ് നേട്ടമാണ് താരം മറികടന്നത്.