കേരളം

kerala

ETV Bharat / sports

കോലിയെ പുറത്താക്കണോ? ഇത് മാത്രം ചെയ്‌താൽ മതി; ഓസീസ് ടീമിന് തന്ത്രവുമായി മുൻ താരം

ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാൻ ഇന്ത്യക്ക് ഈ പരമ്പര വിജയം ഏറെ അനിവാര്യമാണ്.

INDIA VS AUSTRALIA  Virat Kohli  വിരാട് കോലി  കോലി  വിരാട്  Kohli  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ഇന്ത്യൻ vs ഓസ്‌ട്രേലിയ  ജെഫ് തോംസണ്‍  ഓസീസ് ടീമിന് തന്ത്രം മെനഞ്ഞ് മുൻ താരം  Jeff Thomson advice to dismiss Virat Kohli
കോലിയെ പുറത്താക്കാൻ ഓസീസി ടീമിന് തന്ത്രവുമായി ജെഫ് തോംസണ്‍

By

Published : Feb 2, 2023, 10:54 PM IST

ന്യൂഡൽഹി:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടുന്നതിന് ഇന്ത്യക്ക് നിർണായകമാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കളിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ നിർണായക പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ റണ്‍മെഷീൻ വിരാട് കോലിയെ പുറത്താക്കാൻ ഓസീസിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന ഓസ്‌ട്രേലിയൻ പേസർ ജെഫ് തോംസണ്‍.

മറ്റ് താരങ്ങളെപ്പോലെത്തന്നെ കോലിയേയും പരിഗണിക്കണമെന്നും കോലിയെ കംഫർട്ട് സോണിൽ നിന്ന് പുറത്തെത്തിച്ച് റണ്‍സ് നേടാനാകാതെ പിടിച്ചുകെട്ടണമെന്നുമാണ് ജെഫ് തോംസണ്‍ പറഞ്ഞത്. 'മറ്റ് താരങ്ങളെപ്പോലെയാണ് കോലിയും. അതിൽ വ്യത്യാസമൊന്നുമില്ല. നിങ്ങൾ മറ്റുള്ളവർക്കെതിരെ പന്തെറിയുന്ന പോലെ തന്നെയാണ് വിരാടിനെതിരെയും പന്തെറിയേണ്ടത്.

അവനെ നിങ്ങൾ പിടിച്ചുകെട്ടാൻ ശ്രമിക്കണം. കളിക്കാൻ അനുവദിക്കാതെ അസ്വസ്ഥനാക്കണം. അവനെ പിടിച്ചുകെട്ടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ റണ്‍സ് നേടാൻ അനുവദിക്കരുത്. അത്രയും വിശാലമായ ഷോട്ടുകൾ അവന്‍റെ പക്കലുണ്ട്. കൂടുതൽ റിസ്‌ക് എടുക്കാൻ അവനെ പ്രേരിപ്പിക്കണം. കംഫർട്ട് സോണിൽ നിന്ന് അവനെ പുറത്തുകൊണ്ടുവരണം.

മികച്ച ബൗളർമാർക്ക് അത് പലതവണ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾക്ക് അതിൽ നിന്ന് പിന്മാറാൻ സാധിക്കില്ല. നിങ്ങൾ ബുദ്ധി ഉപയോഗിച്ച് കളിക്കണം. വിരാട് കോലിയോടുള്ളത് ഒരു മാനസിക പോരാട്ടം കൂടിയാണ്. ആദ്യം തകരുന്നയാൾ തോൽക്കും. വിജയം നേടാൻ നിങ്ങൾ അവനെക്കാൾ മാനസികമായി ശക്തനാകണം.

മികച്ച കളിക്കാർക്ക് അത് പ്രാവർത്തികമാക്കാൻ സാധിക്കും. എന്താണ് സംഭവിക്കുന്നതെന്നറിയാൻ പ്ലാൻ ബിയോ സിയോ ഉണ്ടായിരിക്കണം. ചില ദിവസങ്ങളിൽ ഇത് പ്രവർത്തിച്ചെന്ന് വരില്ല. പക്ഷേ നിങ്ങൾ പരമാവധി ശ്രമിക്കണം. മോശം ബോളുകൾ എറിഞ്ഞ് അവനെ സ്‌കോർ ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യം', ജെഫ് തോംസണ്‍ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 9-13 തീയതികളിലായി നാഗ്‌പൂരിലാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് നടക്കുക. 17-21 തീയതികളില്‍ ഡല്‍ഹിയില്‍ രണ്ടാം മത്സരം നടക്കും. മൂന്നാം മത്സരം മാര്‍ച്ച് 1-5 തീയതികളില്‍ ധര്‍മശാലയില്‍ വച്ചും അവസാന മത്സരം അഹമ്മദാബാദില്‍ 9-13 തീയതികളിലുമായി ആണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ രണ്ട് ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം:രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ( വൈസ് ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌കട്ട്,

ഓസ്‌ട്രേലിയ:പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍),ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്‌ന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, ആഷ്‌ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി.

ABOUT THE AUTHOR

...view details