മുംബൈ : ഐപിഎല്ലില്‍ തുടര്‍ തോല്‍വികളാല്‍ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. 15ാം സീസണില്‍ കളിച്ച ആറ് മത്സരങ്ങളിലും രോഹിത്തും സംഘവും തോല്‍വി വഴങ്ങി. നേരത്തെ 2014ല്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ സംഘം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോഴിതാ തങ്ങള്‍ തിരിച്ച് വരവിന് ശ്രമം നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് പേസര്‍ ജസ്‌പ്രീത് ബുംറ. 'ഞങ്ങളെപ്പോലെ ആരും നിരാശരല്ല. ഞങ്ങൾ ചെയ്യുന്ന കഠിനാധ്വാനം പുറത്തുനിന്നുള്ള ആർക്കും കാണാൻ കഴിയില്ല. ഇരുവശത്തും ഭാഗ്യമുണ്ടാവും.
അത് അങ്ങനെയാണ്, തോല്‍വികളില്‍ ഞങ്ങള്‍ ലജ്ജിക്കുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പോയിന്‍റ് ടേബിൾ കള്ളം പറയുന്നില്ല. ബാക്കിയുള്ള മത്സരങ്ങളില്‍ ഞങ്ങളുടെ മികച്ചത് നല്‍കും.