കേരളം

kerala

ETV Bharat / sports

ഐസിസി റാങ്കിങ് : ജസ്പ്രിത് ബുമ്ര ഒന്നാം റാങ്കിൽ ; കരിയറിലെ മികച്ച നേട്ടവുമായി സൂര്യകുമാർ - സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുമ്രയെ ഒന്നാം നമ്പറിലേക്ക് തിരികെയെത്തിച്ചത്

jasprit bumrah jumps five spots to become top bowler in ICC ODI rankings  jasprit bumrah  Suryakumar Yadav  ICC ODI rankings  ICC rankings  ICC test rankings  ICC ODI Ranking  Jasprit Bumrah  ബുമ്ര  ജസ്പ്രിത് ബുമ്ര  സൂര്യകുമാര്‍ യാദവ്  ടി20 റാങ്കിങില്‍ സൂര്യകുമാര്‍ ആദ്യ പത്തില്‍
ഐസിസി റാങ്കിങ്: ജസ്പ്രിത് ബുമ്ര ഒന്നാം റാങ്കിൽ; കരിയറിലെ മികച്ച നേട്ടവുമായി സൂര്യകുമാർ

By

Published : Jul 13, 2022, 9:11 PM IST

ദുബായ് : ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്ര ഒന്നാമതെത്തി. ആറാം സ്ഥാനത്തായിരുന്ന ബുമ്ര അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പട്ടികയിൽ മുന്നിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റുമായി കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്തതാണ് താരത്തിന്‍റെ കുതിപ്പിൽ നിർണായകമായത്.

ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തിയത്. ബുമ്രയുടെ വരവോടെ ന്യൂസിലാന്‍ഡ് പേസര്‍ ട്രന്‍റ് ബോള്‍ട്ട് രണ്ടാമതായി. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്. നാല് സ്ഥാനങ്ങള്‍ നഷ്‌ടമായ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഏഴാം റാങ്കിലേക്ക് വീണു. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ ബൗളറും ബുമ്രയാണ്.

ടി20 റാങ്കിങ്ങില്‍ 44 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ നേടിയ സെഞ്ച്വറിയാണ് സൂര്യകുമാറിന് തുണയായത്. അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യ പത്തിലെത്തി. എട്ടാം സ്ഥാനത്താണ് താരം.

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒരുമാറ്റം മാത്രമാണുള്ളത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതെത്തി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍ അശ്വിന്‍ (2), ജസ്പ്രിത് ബുമ്ര (3) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ടെസ്റ്റ് ബാറ്റര്‍മാരില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഋഷഭ് പന്ത് (5), രോഹിത് ശര്‍മ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റർമാർ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കന്‍ താരം ദിമുത് കരുണാരത്‌നെ ഏഴാം സ്ഥാനത്തേക്ക് കയറി.

ABOUT THE AUTHOR

...view details