ഹൈദരാബാദ്:പ്രായം മൂര്‍ച്ചയേറ്റിയ താരമാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson). 41-ാം വയസിലും ഇംഗ്ലീഷ് പേസ് യൂണിറ്റിന്‍റെ കുന്തമുനയാണ് താരം. അടുത്തവര്‍ഷം ഇന്ത്യയില്‍ (India vs England Test) കളിക്കാനെത്തുന്ന ഇംഗ്ലീഷ് ടീമിലും ജെയിംസ് ആന്‍ഡേഴ്‌സണുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ഇതു ആറാം തവണയാണ് 41 കാരന്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് എത്തുന്നത്.
പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചാല്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ പേസറാവാന്‍ ജെയിംസ് ആന്‍ഡേഴ്‌സണ് കഴിയും. (James Anderson set for unique record in India vs England Test series) സിംബാബ്‌വെയുടെ മുന്‍ സ്‌പിന്നര്‍ ജോൺ ട്രൈക്കോസാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ താരം. തന്‍റെ 45-ാം വയസില്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചാണ് ജോൺ ട്രൈക്കോസ് റെക്കോഡിട്ടത്.
പാകിസ്ഥാന്‍റെ അമീര്‍ ഇലാഹി (44), ഇംഗ്ലണ്ടിന്‍റെ ഹാരി എലിയറ്റ് (42), ഇന്ത്യയുടെ വിനു മങ്കാദ് (41) എന്നിവരാണ് നാല്‍പത് വയസിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്ക് എതിരെ മികച്ച റെക്കോഡുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 35 ടെസ്റ്റുകളില്‍ നിന്നും 139 വിക്കറ്റുകളാണ് താരം ഇന്ത്യന്‍ ടീമിനെതിരെ എറിഞ്ഞിട്ടിട്ടുള്ളത്.
(James Anderson Test stats against India) ഇന്ത്യന്‍ മണ്ണിലും ഈ മികവ് താരം പുലര്‍ത്തിയിട്ടുണ്ട്. 13 മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് ഇന്ത്യയില്‍ താരം നേടിയിട്ടുള്ളത്. ആകെ 183 ടെസ്റ്റുകളില്‍ നിന്നും 690 വിക്കറ്റുകളാണ് 41-കാരന്‍റെ അക്കൗണ്ടിലുള്ളത്. (James Anderson Test stats)