മുംബൈ:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരം അരങ്ങേറുമ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്‍റെ ഒരു കിടുക്കന്‍ ട്രോളാണ്. ബാംഗ്ലൂരിന്‍റെ രണ്ട് മുന്‍ താരങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ കളിക്കുന്നത് ചൂണ്ടിക്കാട്ടി മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ജാഫറിന്‍റെ ട്രോള്‍. അമ്പെയുന്ന അര്‍ജുനന്‍റേയും അമ്പേല്‍ക്കുന്ന ഭീഷ്മരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജാഫര്‍ ട്രോളൊരുക്കിയിരിക്കുന്നത്.
ഭീഷ്‌മര്‍ക്കെതിരെ അര്‍ജുനന്‍; ചഹലിനേയും പടിക്കലിനേയും ട്രോളി ജാഫര്‍ - യുസ്‌വേന്ദ്ര ചഹല്‍
ബാംഗ്ലൂരിന്‍റെ രണ്ട് മുന്‍ താരങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ കളിക്കുന്നത് ചൂണ്ടിക്കാട്ടി മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ജാഫറിന്‍റെ ട്രോള്‍.
ഭീഷ്‌മര്‍ക്കെതിരെ അര്‍ജുനന്‍; ചഹലിനേയും പടിക്കലിനേയും ട്രോളി ജാഫര്‍
also read: ക്രിസ്റ്റ്യാനോ ആയി ഉണർന്നാൽ തലച്ചോർ സ്‌കാന്‍ ചെയ്യും: വിരാട് കോലി
ബാംഗ്ലൂരിന്‍റെ മുന്‍ താരങ്ങളായിരുന്ന ദേവ്ദത്ത് പടിക്കലും, യുസ്‌വേന്ദ്ര ചഹലും ബാഗ്ലൂരിന്‍റെ എതിര്‍ ചേരിയിലിറങ്ങുന്നതാണ് ഇതുവഴി ജാഫര്‍ചൂണ്ടിക്കാട്ടുന്നത്. ബാംഗ്ലൂരിനായി 113 മത്സരങ്ങള്‍ കളിച്ച ചഹല്‍ 139 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഇത്തവണത്തെ മെഗാ ലേലത്തില്‍ 6.5 കോടി രൂപയ്ക്കാണ് ചഹലിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. അതേസമയം ബാംഗ്ലൂരിനായി കളിച്ചാണ് ദേവ്ദത്ത് ശ്രദ്ധേയനാകുന്നത്.