മുംബൈ:ഒരു തലമുറ മാറ്റത്തിന്‍റെ ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തുടര്‍ച്ചയായ രണ്ടാമത്തെ തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടതോടെ തലമുറ മാറ്റത്തിന് വേണ്ടിയുള്ള മുറവിളിയും അങ്ങിങ്ങായി തുടങ്ങി. അതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ (Cheteshwar Pujara) ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതും വലിയ ചര്‍ച്ചയായി.
പുജാരയെ ഒഴിവാക്കിയപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ (IPL) തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), റിതുരാജ് ഗെയ്‌ക്‌വാദ് (Rituraj Gaikwad) എന്നിവരാണ് ടീമിലിടം നേടിയത്. ബാറ്റിങ്ങ് നിരയില്‍ മാത്രമല്ല, ബൗളിങ് നിരയിലും പലരും മാറ്റം ആവശ്യപ്പെടുന്നുണ്ട്.
മുഹമ്മദ് ഷമി (Mohammed Shami), ഉമേഷ് യാദവ് (Umesh Yadav) തുടങ്ങിയ താരങ്ങള്‍ക്കൊക്കെ പകരക്കാരെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്‌ദരുടെയും വാദം. ഈയൊരു സാഹചര്യത്തിലാണ്, ഭാവിയില്‍ ഇന്ത്യന്‍ ടീമിനായി പന്ത് കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഈ മൂന്ന് താരങ്ങള്‍ക്ക് സാധിക്കുമെന്ന പ്രവചനവുമായി ഇഷാന്ത് ശര്‍മ (Ishant Sharma) രംഗത്തെത്തിയിരിക്കുന്നത്. അര്‍ഷ്‌ദീപ് സിങ് (Arshdeep Singh), ഉമ്രാന്‍ മാലിക്ക് (Umran Malik), മുകേഷ് കുമാര്‍ (Mukesh Kumar) എന്നിവരാണ് ഇഷാന്തിന്‍റെ സൂപ്പര്‍ താരങ്ങള്‍.
'നല്ലതുപോലെ ഉപയോഗിച്ചാല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ദീര്‍ഘകാലം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഉമ്രാന്‍ മാലിക്കിന് സാധിക്കും. അര്‍ഷ്‌ദീപ് സിങ്ങും, മുകേഷ് കുമാറുമാണ് മറ്റ് രണ്ട് താരങ്ങള്‍. അധികം ആളുകള്‍ക്കും മുകേഷ് കുമാറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വഴിയില്ല.