കേരളം

kerala

ETV Bharat / sports

Ishan Kishan Imitates Virat Kohli : 'ഇത് ഇങ്ങനെയൊന്നുമല്ലെടാ..! ; വിരാടിനെ അനുകരിച്ച് ഇഷാന്‍ കിഷന്‍, പിന്നാലെ കോലിയുടെ മറുപടി - ഇഷാന്‍ കിഷന്‍ വിരാട് കോലി വൈറല്‍ വീഡിയോ

Ishan Kishan Virat Kohli Asia Cup Final Viral Video: ഏഷ്യ കപ്പ് ഫൈനലിന് ശേഷം കാണികള്‍ക്കിടയില്‍ ചിരിപടര്‍ത്തി ഇഷാന്‍ കിഷനും വിരാട് കോലിയും

Ishan Kishan Imitates Virat Kohli Walking  Virat Kohli Imitate Ishan Kishan  Ishan Kishan Virat Kohli Funny Video  Virat Kohli Ishan Kishan Viral Video  Ishan Kishan Virat Kohli Asia Cup Final  ഇഷാന്‍ കിഷനും വിരാട് കോലിയും  വിരാട് കോലിയെ അനുകരിച്ച് ഇഷാന്‍ കിഷന്‍  ഇഷാന്‍ കിഷനെ അനുകരിച്ച് വിരാട് കോലി  ഇഷാന്‍ കിഷന്‍ വിരാട് കോലി വൈറല്‍ വീഡിയോ  ഏഷ്യ കപ്പ് ഫൈനല്‍ 2023
Ishan Kishan Imitates Virat Kohli Walking

By ETV Bharat Kerala Team

Published : Sep 18, 2023, 11:44 AM IST

ഏഷ്യ കപ്പ് (Asia Cup 2023) വിജയാഘോഷങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ (Virat Kohli) അനുകരിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan Imitates Virat Kohli's Walking). കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജായിരുന്നു തകര്‍ത്തത്.

സിറാജിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടിയതോടെ വാനോളം പ്രതീക്ഷകളുമായെത്തിയ ശ്രീലങ്കയ്‌ക്ക് 50 റണ്‍സ് മാത്രം നേടാനാണ് സാധിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അവരുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലായിരുന്നു ഇത് (Lowest ODI Totals For Sri Lanka). മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്ലും (27) ഇഷാന്‍ കിഷനും (23) ചേര്‍ന്ന് ടീം ഇന്ത്യയെ 6.1 ഓവറില്‍ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു (Asia Cup Final Indian Batters Score).

മത്സരശേഷം ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കും പ്രേമദാസ സ്റ്റേഡിയത്തിലെത്തിയ കാണികള്‍ സാക്ഷികളായി. ശ്രീലങ്കയെ പരാജയപ്പെടുത്തിയ ശേഷം പോസ്റ്റ് മാച്ച് പ്രസന്‍റേഷന്‍ സമയത്ത് ഡയസിന് അരികില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഇതിനിടെയായിരുന്നു ഇഷാന്‍ കിഷന്‍ വിരാട് കോലിക്ക് മുന്നില്‍ വച്ച് തന്നെ അദ്ദേഹത്തെ അനുകരിച്ചത്.

Also Read :Mohammed Siraj Dedicates Prize Money To Ground Staffs : 'അവരില്ലാതെ ഒന്നും നടക്കില്ലായിരുന്നു' ; കളത്തിന് പുറത്തും ഹീറോയായി സിറാജ്

മൈതാനത്ത് വിരാട് കോലി എങ്ങനെയാണ് നടക്കുന്നത് എന്നായിരുന്നു ഇഷാന്‍ കിഷന്‍ അനുകരിച്ചത്. നടത്തത്തിനിടെ താരത്തിന്‍റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും കാണിക്കാന്‍ ഇഷാന്‍ കിഷന്‍ ശ്രമിക്കുന്നുണ്ട്. കൂട്ടമായി നിന്നിരുന്ന താരങ്ങള്‍ക്കിടയില്‍ നിന്നും മുന്നിലേക്ക് നടന്നുകൊണ്ടായിരുന്നു 25കാരനായ താരത്തിന്‍റെ അനുകരണം.

അവിടംകൊണ്ട് അവസാനിക്കുന്നതായിരുന്നില്ല ആ 'ഫണ്‍ മൊമന്‍റ്'. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ആയിരുന്നു മറ്റ് താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വിരാട് കോലിയും ഉണ്ടായിരുന്നത്. ഇഷാന്‍ കിഷന്‍ തിരികെ താരങ്ങള്‍ക്കരികിലേക്ക് വന്നപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ നടത്തത്തെ കോലിയും അനുകരിച്ച് കാണിച്ചു (Virat Kohli Imitate Ishan Kishan Walk).

Also Read :Virat Kohli Water Boy Viral Video : 'തലൈവരെ നീങ്കളാ...!' സഹതാരങ്ങള്‍ക്ക് വെള്ളവുമായി വിരാട് കോലി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇതിന് മറുപടിയായി, തന്‍റെ ശൈലി അങ്ങനെയല്ലെന്നും പറഞ്ഞ് ഇഷാന്‍ കിഷന്‍ വീണ്ടും കാണികള്‍ക്കിടയില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നുണ്ട്. മത്സരം കാണാനെത്തിയ ആരാധകരില്‍ ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ് (Ishan Kishan Virat Kohli Viral Video).

ABOUT THE AUTHOR

...view details