കേരളം

kerala

ETV Bharat / sports

Ishan Kishan Cricket World Cup 2023 'എന്തിനും റെഡിയാണ് ഇഷാൻ'... അച്ഛന്‍ പ്രണവ് പാണ്ഡെ ഇടിവി ഭാരതിനോട്... - കെഎല്‍ രാഹുല്‍

Ishan Kishan Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഇഷാന്‍ കിഷന് കഴിയുമെന്ന് അച്ഛന്‍ പ്രണവ് പാണ്ഡെ.

Ishan Kishan Cricket World Cup 2023  Ishan Kishan father Pranav Pandey  Cricket World Cup 2023  ഇഷാന്‍ കിഷന്‍  ഏകദിന ലോകകപ്പ് 2023  കെഎല്‍ രാഹുല്‍  KL Rahul
Ishan Kishan Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 4, 2023, 12:36 PM IST

പാറ്റ്‌ന: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ആവേശത്തിലേക്കാണ് ഇനി ക്രിക്കറ്റ് ലോകം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെയാണ് (ഒക്‌ടോബർ 5) ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ലോകകപ്പ് എത്തിയിരിക്കുന്നത്. 2011-ലായിരുന്നു ഇതിന് മുമ്പ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് നടന്നത്.

അന്ന് എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന സംഘത്തിന് 2011-ന് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനുമായി (Ishan Kishan) ബന്ധപ്പെട്ട പ്രതീക്ഷകള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ കുടുംബം.

ലോകകപ്പില്‍ 25-കാരനായ താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് അച്ഛന്‍ പ്രണവ് പാണ്ഡെ പറയുന്നത് (Ishan Kishan's father Pranav Pandey talks About Cricket World Cup 2023 hopes). ബാറ്റിങ്‌ ഓര്‍ഡറില്‍ ഏതുസ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള കഴിവ് ഇഷാനുണ്ടെന്നും പ്രണവ് പാണ്ഡെ പറഞ്ഞു.

"ഏഷ്യ കപ്പില്‍ പാകിസ്ഥാന് എതിരായ മത്സരത്തില്‍ മധ്യനിരയിലാണ് ഇഷാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. മികച്ച പ്രകടനം നടത്തിയതിനൊപ്പം കെഎൽ രാഹുലുമായി (KL Rahul) ചേര്‍ന്ന് മാന്യമായ കൂട്ടുകെട്ട് ഉയര്‍ത്താനും അവന് സാധിച്ചിരുന്നു. ആ മത്സരത്തില്‍ മധ്യനിരയിലെ അവന്‍റെ പ്രകടനം ഏറെ മികച്ചതായിരുന്നു. ടോപ് ഓര്‍ഡറിലൊ അല്ലെങ്കില്‍ മധ്യനിരയിലോ ആവട്ടെ, എവിടെ ബാറ്റ് ചെയ്‌താവും അവന് തന്‍റെ മികവ് കാണിക്കാന്‍ കഴിയും. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇഷാൻ കിഷൻ മധ്യനിരയിൽ മികച്ച പ്രകടനമാണ് നടത്തിയത്"- പ്രണവ് പാണ്ഡെ പറഞ്ഞു.

രണ്ടാം ഡബിള്‍ സെഞ്ചുറി നേടുമോ?: സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ഇഷാന് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി നേടാന്‍ കഴിയുമോയെന്ന ചോദ്യത്തോടും അച്ഛന്‍ പ്രതികരിച്ചു. അതു സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. "ഇതെല്ലാം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നതാണ്. മധ്യനിരയിലാണ് കളിക്കുന്നതെങ്കില്‍ ഏതു നമ്പറിലാവും അവന്‍ ഇറങ്ങുക, എത്ര ഓവറുകള്‍ കഴിഞ്ഞു, ഇനി എത്ര ഓവറുകള്‍ ബാക്കിയുണ്ട്, ഇതൊക്കെ നമ്മള്‍ കാണേണ്ടതുണ്ട്" അദ്ദേഹം പറഞ്ഞു.

ഇഷാന്‍-രാഹുല്‍ താരതമ്യം: ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎൽ രാഹുലുമായി ഇഷാന്‍ കിഷന്‍ താരമതമ്യപ്പെടുന്നതിലും പ്രണവ് പാണ്ഡെ പ്രതികരിച്ചു. താരതമ്യം എന്നത് ഏതുകാലത്തും നടക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. " സച്ചിൻ ടെണ്ടുൽക്കറെയും വിനോദ് കാംബ്ലിയെയും ആളുകള്‍ താരതമ്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ അതു ഇഷാൻ കിഷനെയും കെഎൽ രാഹുലിനെയും താരതമ്യപ്പെടുത്തും. ഇനി ചിലപ്പോൾ ഇഷാനെ മറ്റൊരാളുമായി ആയിരിക്കും താരതമ്യം ചെയ്യുക. എല്ലാം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ ഒന്നും പറയാനാവില്ല.

ഇരുവരും നന്നായി കളിക്കുന്നുണ്ട്. ഇഷാനെയാണോ അതോ രാഹുലിനെയാണോ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നും സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നതാണ്"- പ്രണവ് പാണ്ഡെ പറഞ്ഞു.

ALSO READ: Mohammad Amir On Virat Kohli : 'ഭയമെന്ന വാക്ക് അയാളുടെ നിഘണ്ടുവിലില്ല' ; ലോകകപ്പില്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റെന്ന് പാക് മുന്‍താരം

ABOUT THE AUTHOR

...view details