മുംബൈ:ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ഇടവേളയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ഓസീസിനോട് ഇന്ത്യയ്‌ക്ക് കാലിടറിയിരുന്നു. ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് രോഹിത് വീണ്ടും ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങുക. (India vs South Africa Test).
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ ടീം ഇന്ത്യയ്ക്ക് ഇതേവരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് ആയിട്ടില്ല. ഇപ്പോഴിതാ നടക്കാനിരിക്കുന്ന പരമ്പരയില്‍ പ്രോട്ടീസിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രോഹിത്തിന്‍റെ പേര് ഏറെ ഉയര്‍ന്ന് നില്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെ ഇതു സംബന്ധിച്ച ഇര്‍ഫാന്‍ പഠാന്‍റെ വാക്കുകള്‍ ഇങ്ങിനെ....
"നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമെങ്കിൽ, ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ തലപ്പത്ത് തന്നെ തന്‍റെ പേര് നിലനിര്‍ത്താന്‍ രോഹിത്തിന് കഴിയും. രണ്ട് മത്സരങ്ങളും വിജയിക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ട്. ഒരു ഓപ്പണറും ക്യാപ്റ്റനുമാണ് രോഹിത്. ന്യൂബോളിനെ അദ്ദേഹം മികച്ച രീതിയില്‍ നേരിട്ടാല്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ അതു അവസരം നല്‍കും" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു (Irfan Pathan on Rohit Sharma).
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിതിനെയും വിരാട് കോലിയെയും ഇന്ത്യയ്‌ക്ക് ഏറെ ആശ്രയിക്കേണ്ടിവരുമെന്ന് പഠാന്‍ കൂട്ടിച്ചേര്‍ത്തു. "നേരത്തെ ഇംഗ്ലണ്ടില്‍ പൂര്‍ണ തയ്യാറെടുപ്പുകളുമായി എത്തി അത്ഭുതകരമായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകും മുമ്പും രോഹിത് അതേ ആവേശത്തോടെ സമാനമായി തയ്യാറെടുക്കുന്നത് നിങ്ങൾ കാണുമെന്ന് എനിക്ക് തോന്നുന്നു.