ഡൽഹി : ഐപിഎല്‍ മെഗാ താരലേലത്തില്‍ സുരേഷ് റെയ്‌നയെ തഴഞ്ഞതിനെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാൻ രംഗത്ത്. കഴിഞ്ഞ വർഷം വരെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായിരുന്ന റെയ്‌നയെ ഇപ്രാവശ്യം ആരും വിളിച്ചിരുന്നില്ല. 40 വയസായ വിദേശ താരങ്ങളടക്കം കളിക്കുന്ന ഐപിഎല്ലില്‍ 35കാരനായ റെയ്‌നയെ പോലെ ഒരു താരത്തെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പഠാൻ പറഞ്ഞു.
ക്രിസ് ഗെയ്‌ലിനെപ്പോലുള്ള താരങ്ങൾ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പഠാന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്‌നക്ക് നേടാനായത്.