ഡബ്ലിന്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അയര്‍ലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്.
ഋതുരാജ് ഗെയ്‌ഗ്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പുറത്തായപ്പോള്‍ സഞ്‌ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലിടം നേടി. മറുവശത്ത് അയര്‍ലന്‍ഡ് നിരയില്‍ മാറ്റങ്ങളില്ല. ആദ്യ കളിയില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ട് ടി20 മത്സര പരമ്പരയില്‍ മുന്നിലാണ്. ഈ മത്സരത്തിലും ജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.