ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും (IRE vs IND toss report). ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോൾ സ്റ്റിർലിങ് (Paul Stirling ) ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡബ്ലിനിലെ ദ വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇരു ടീമുകളും കളിക്കുന്നത് (Ireland vs India 2nd T20I playing XI).
ടോസ് നേടിയാല്‍ ബാറ്റിങ് തന്നെ തെരഞ്ഞെടുത്തേനെയെന്ന് ഇന്ത്യന്‍ നായകന് ജസ്പ്രീത് ബുംറ (Jasprit Bumrah) പറഞ്ഞു. കാലാവസ്ഥ ഭേദപ്പെട്ടതായി തോന്നുന്നു. മികച്ച ടോട്ടല്‍ കണ്ടെത്താനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. ആദ്യ ടി20യില്‍ മഴയ നിയമ പ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ ഇന്ന് വിജയം ആവര്‍ത്തിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് തിരിച്ചടിക്കാന്‍ ഉറച്ചാവും സന്ദര്‍ശകര്‍ ഇറങ്ങുക.
ഇന്ത്യ (പ്ലേയിങ് ഇലവൻ):റിതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, ശിവം ദുബെ, സഞ്ജു സാംസൺ (ഡബ്ല്യു), തിലക് വർമ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്ണോയ്.
അയർലൻഡ് (പ്ലേയിങ് ഇലവൻ): പോൾ സ്റ്റിർലിങ് (സി), ആൻഡ്രൂ ബാൽബിർണി, ജോർജ്ജ് ഡോക്രെൽ, ലോർക്കൻ ടക്കർ (ഡബ്ല്യു), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.