മുംബൈ :2013ൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന കാലത്ത് തന്നെ ഏറെ ഭയപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചഹാൽ. അശ്വിനുമായുള്ള സംഭാഷണത്തിലാണ് അധികമാർക്കും അറിയാത്ത സംഭവം എന്ന് പറഞ്ഞുകൊണ്ട് ചഹാൽ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. തലനാരിഴയ്‌ക്കാണ് താൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ചഹാൽ വിശദീകരിച്ചു.
'എന്‍റെ ഈ കഥ ചില ആളുകൾക്ക് അറിയാം. ഇക്കാര്യം ഞാൻ അധികം ആരുമായും പങ്കുവച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന സമയത്ത് ബെംഗളൂരുവിൽ മത്സരം നടക്കുകയായിരുന്നു. മത്സര ശേഷം ഒരു ഗെറ്റ് ടുഗതർ ഉണ്ടായിരുന്നു. ഇതിനിടെ മദ്യപിച്ച് ലെക്ക് കെട്ട ഒരു സഹതാരം എന്നെ ബാൽക്കണിയിലേക്ക് വിളിച്ചുകൊണ്ട് പോയി. ശേഷം എന്നെ എടുത്ത് ബാൽക്കണിക്ക് പുറത്തേക്ക് തൂക്കിയിട്ടു.