ചെന്നൈ:ചെന്നൈയില്‍ എത്തിയ സിഎസ്‌കെയുടെ തലക്ക് വമ്പന്‍ വരവേല്‍പ്പ്. എംസ് ധോണിക്ക് ലഭിച്ച സ്വീകരണത്തിന്‍റെ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ട്വീറ്റ് ചെയ്‌തു. വെള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ധോണി ചെന്നൈയില്‍ എത്തിയത്. ഹോട്ടലില്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ച ധോണി അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് പരിശോധന നടത്തി സിഎസ്‌കെ ക്യാമ്പിലെത്തും. ഐപിഎല്‍ 14-ാം സീസണ് മുന്നോടിയായാണ് ചെന്നൈയിന്‍റെ ക്യാമ്പ്. ധോണിയെ കൂടാതെ അമ്പാട്ടി റായിഡുവും ക്യാമ്പിന്‍റെ ഭാഗമായി ഇതിനകം ക്വാറന്‍റൈനില്‍ പ്രവേശിച്ചു.
'തലക്ക് വിസില്‍ പോഡ്'; ധോണിക്ക് ചെന്നൈയില്‍ വരവേല്‍പ്പ് - dhoni and ipl news
ഐപിഎല്‍ 14-ാം പതിപ്പിന് മുന്നോടിയായി നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിന്‍റെ ഭാഗമാകാനാണ് നായകന്‍ എംഎസ് ധോണി ചെന്നൈയില്‍ എത്തിയത്
ധോണി
അതേസമയം ഐപിഎല്‍ വേദിയെ കുറിച്ചുള്ള ആശങ്കയിപ്പോഴും നിലനില്‍ക്കുകയാണ്. ഐപിഎല്ലിന് എവിടെയെല്ലാം വേദിയാകുമെന്നാണ് ഇനി അറിയാനുള്ളത്. കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മൊഹാലി ഉള്‍പ്പെടെ വേദിയാകുന്ന കാര്യം സംശയമാണ്.