മുംബൈ:ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം സ്വന്തമാക്കിയത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന പട്ടം തന്നിൽ ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചാണ് ധോണി മനോഹരമായൊരു ബൗണ്ടറിയിലൂടെ ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ ധോണിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകൻ രോഹിത് ശർമ്മ.
ചെന്നൈക്കെതിരെ മികച്ച മത്സരം തന്നെയായിരുന്നു. ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് കളിച്ചത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ബൗളർമാർ മത്സരം ഞങ്ങളിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ അവസാനം കളി മാറി. എംഎസ് ധോണി എത്രത്തോളം ശാന്തനായി മത്സരം പിടിച്ചെടുക്കുമെന്ന് നമുക്കെല്ലാം അറിയാം. രോഹിത് പറഞ്ഞു.
ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ രവീന്ദ്ര ജഡേജയും രംഗത്തെത്തി. യഥാർഥത്തിൽ ഞങ്ങൾ വളരെ പിരിമുറുക്കത്തിലായിരുന്നു. കളി കൈവിട്ടുപോകുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ കളിക്കളത്തിലെ മികച്ച ഫിനിഷർ അവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.