കേരളം

kerala

ETV Bharat / sports

'അവനാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്'; ചെന്നെെ താരത്തെ പുകഴ്ത്തി കോലി - വീരാട് കോലി

ജഡേജ ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ ആ ടീമിന് സാധ്യതകള്‍ തുറക്കപ്പെടുകയാണ്.

Sports  virat kohli  ravindra jadeja  ചെന്നെെ  വീരാട് കോലി  രവീന്ദ്ര ജഡേജ
'അവനാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്'; ചെന്നെെ താരത്തെ പുകഴ്ത്തി കോലി

By

Published : Apr 25, 2021, 10:37 PM IST

Updated : Apr 25, 2021, 10:48 PM IST

ചെന്നെെ: ചെന്നെെ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടെങ്കിലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. മികച്ച തുടക്കം ലഭിച്ച തങ്ങളെ ജഡേജയുടെ പ്രകടനമാണ് സമ്പൂര്‍ണമായി പരാജയപ്പെടുത്തിയത്.

read more:ഒരോവറില്‍ കൂടുതല്‍ റണ്‍സ് ; ഗെയിലിനൊപ്പം പിടിച്ച് ജഡേജ

രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ഞങ്ങള്‍ ഒരുമിക്കും. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ മികച്ച് നില്‍ക്കുന്നത് സന്തോഷമുള്ള കാഴ്ചയാണ്. ജഡേജ ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ ആ ടീമിന് സാധ്യതകള്‍ തുറക്കപ്പെടുകയാണെന്നും കോലി പറഞ്ഞു.

read more:'ജഡ്ഡു മാജിക്ക്'; അഞ്ചാം അങ്കത്തില്‍ അടിപതറി കോലിപ്പട

ബാറ്റുകൊണ്ടും ബോളുകൊണ്ടും ജഡേജ മിന്നുന്ന പ്രകടനം നടത്തിയ മത്സരത്തില്‍ 69 റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത താരം, മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മത്സരത്തില്‍ ചെന്നെെ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Last Updated : Apr 25, 2021, 10:48 PM IST

ABOUT THE AUTHOR

...view details