മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി പേസർ ടൈമൽ മിൽസിന്‍റെ പരിക്ക്. കാൽക്കുഴക്കേറ്റ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരത്തിൽ നിന്ന് മിൽസി പിൻമാറി. ഇപ്പോൾ മിൽസിന് പകരക്കാരനായി ഒരു ബാറ്ററെ ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റണ്‍ സ്റ്റബാസിനെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. അടുത്തിടെ സിംബാബ്‌വെ എ ടീമിന് എതിരെ നടന്ന മത്സരത്തില്‍ സൗത്താഫ്രിക്കൻ എ ടീമിലാണ് 21 കാരനായ ട്രിസ്റ്റണ്‍ അരങ്ങേറിയത്. ഇതുവരെ 17 ടി20 മത്സരങ്ങളിൽ നിന്ന് 157.14 എന്ന സ്‌ട്രൈക്ക് റേറ്റിൽ 506 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.