കേരളം

kerala

ETV Bharat / sports

ഐപിഎല്‍: മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോയില്‍ രാജസ്ഥാന്‍ നോട്ടമിട്ടത് ഇവരെ - മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോ

ഐപിഎല്ലിന്‍റെ നിയമ പ്രകാരം ലീഗിലെ 20ാം മത്സരത്തിന് (ഏപ്രില്‍ 26) ശേഷവും 56ാം (മേയ് 23) മത്സരത്തിന് മുമ്പുമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുകയും അടയ്ക്കുകയും ചെയ്യുക.

Sports  Mid-Season Transfer Window  Rajasthan Royals  മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോ  രാജസ്ഥാന്‍
ഐപിഎല്‍: മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോയില്‍ രാജസ്ഥാന്‍ നോട്ടമിട്ടത് ഇവരെ

By

Published : Apr 29, 2021, 7:09 PM IST

മുംബൈ:ഐപിഎല്ലിന്‍റെ 14ാം സീസണില്‍ പരിക്കും കൊവിഡുമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ താരങ്ങള്‍ ടീം വിട്ടതോടെ വലിയ തിരിച്ചടിയേറ്റ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോയിലൂടെ ടീം ശക്തിപ്പെടുത്താനുള്ള നടപടികള്‍ രാജസ്ഥാന്‍ ആരംഭിച്ചതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

കളിക്കാരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ ഫ്രാഞ്ചെെസികള്‍ക്ക് ടീം കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ഒരു ഫ്രാഞ്ചെെസി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രാജസ്ഥാന്‍ കത്തെഴുതിയിരുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല.

read more: കൊവിഡ്: ഐപിഎല്ലില്‍ നിന്നും നിതിന്‍ മേനോന്‍ പിന്മാറി

ഇപ്പോഴിതാ ഏതെല്ലാം താരങ്ങളേയാണ് രാജസ്ഥാന്‍ നോട്ടമിട്ടിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ചെന്നെെ സൂപ്പര്‍ കിങ്സാണ് നേരത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്ന 'ദക്ഷിണേന്ത്യ ആസ്ഥാന'മായുള്ള ഫ്രാഞ്ചെെസി. റോബിൻ ഉത്തപ്പയെ തരുമോയെന്നാണ് രാജസ്ഥാന്‍ ചെന്നെെയോട് ചോദിച്ചിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ രാജസ്ഥാന്‍റെ താരമായിരുന്നു ഉത്തപ്പയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതോടെയാണ് താരത്തെ ടീം കെെയ്യൊഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ വിജയ് ഹസാരെയില്‍ സഞ്ജു നായകനായ കേരളത്തിനായി മിന്നുന്ന പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. വീണ്ടും സഞ്ജുവിന്‍റെ കീഴില്‍ കളിക്കാനിറങ്ങുമ്പോള്‍ താരത്തിന് പ്രകടം ആവര്‍ത്തിക്കാനാവുമെന്നാണ് കണക്ക് കൂട്ടല്‍.

read more: 'ബിജെപി ഐടി സെല്‍ ഫോണ്‍ നമ്പര്‍ ചോര്‍ത്തി, വധഭീഷണി നേരിടുന്നു, താന്‍ മിണ്ടിതിരിക്കാന്‍ പോകുന്നില്ല'-നടന്‍ സിദ്ധാര്‍ഥ്

ഉത്തപ്പയ്ക്ക് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അജിങ്ക്യ രഹാനെ, മുംബൈ ഇന്ത്യൻസിന്‍റെ ജിമ്മി നീഷം എന്നിവരെയും രാജസ്ഥാൻ നോട്ടമിട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്. ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഡല്‍ഹിക്കായി രഹാനെ കളിച്ചിട്ടുള്ളത്. ഉത്തപ്പയും ജിമ്മി നീഷവുമാവട്ടെ ഒറ്റമത്സരത്തില്‍ പോലും കളത്തിലിറങ്ങിയിട്ടില്ല. അതേസമയം 'തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന്' വിവിധ ഫ്രാഞ്ചെെസികള്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും താരങ്ങളെ വിട്ടു നല്‍കുന്നതു സംബന്ധിച്ച് ഔദ്യോഗികമായി ഇവര്‍ പ്രതികരിച്ചിട്ടില്ല.

ഐപിഎല്ലിന്‍റെ നിയമ പ്രകാരം ലീഗിലെ 20ാം മത്സരത്തിന് (ഏപ്രില്‍ 26) ശേഷവും 56ാം (മേയ് 23) മത്സരത്തിന് മുമ്പുമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. രണ്ടില്‍ കുറവ് മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെ മാത്രമേ ടീമുകള്‍ക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ വിട്ടു നല്‍കാനാവൂ. ഇവര്‍ക്ക് സ്വന്തം ടീമുകള്‍ക്കെതിരായ മത്സരത്തിനിറങ്ങാനും പാടില്ല.

ABOUT THE AUTHOR

...view details