കേരളം

kerala

ETV Bharat / sports

IPL 2023 | സൂര്യകുമാര്‍ യാദവ് 'ടി20 ക്രിക്കറ്റിലെ ജീനിയസ്'; മുംബൈ ബാറ്റര്‍ക്ക് പ്രശംസയുമായി ടോം മൂഡി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മുംബൈ ഇന്ത്യന്‍സിന്‍റെ നിര്‍ണായക മത്സരത്തില്‍ 49 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് ഐപിഎല്‍ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടിയത്.

tom moody  suryakumar yadav  tom moody praise suryakumar yadav  IPL 2023  IPL  Mumbai Indians  Gujarat Titans  സൂര്യകുമാര്‍ യാദവ്  ടോം മൂഡി  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്
Suryakumar Yadav

By

Published : May 13, 2023, 9:35 AM IST

മുംബൈ:ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന് പ്രശംസയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുംബൈ ബാറ്ററെ 'ജീനിയസ്' എന്നാണ് ടോം മൂഡി വിശേഷിപ്പിച്ചത്. ഇഎസ്‌പിഎന്‍ ക്രിക്ക്ഇന്‍ഫോയിലൂടെയാണ് മൂഡിയുടെ പ്രതികരണം.

'ജീനിയസ്, ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്ങിനെ വിവരിക്കാന്‍ കഴിയുന്ന ഒരേയൊരു വാക്ക് ഇത് മാത്രമാണ്. അവന്‍ ഒരു പ്യുവര്‍ ജീനിയസ് ആണ്. അവന്‍ ഫീല്‍ഡര്‍മാരെ കൈകാര്യം ചെയ്യുന്ന രീതി, ബോളര്‍മാരെ കൊണ്ട് എവിടെ പന്തെറിയണം എന്ന് ചിന്തിപ്പിക്കുന്ന രീതിയെല്ലാം എതിര്‍ ടീമിനെയും അവരുടെ നായകനെയും സമ്മര്‍ദത്തിലാക്കുന്നതാണ്' മൂഡി അഭിപ്രായപ്പെട്ടു.

സൂര്യകുമാറിനെതിരെ മികച്ച രീതിയില്‍ പന്തെറിയുക എന്നത് ബോളര്‍മാര്‍ക്ക് അസാധ്യമായ കാര്യമായി മാറിയിട്ടുണ്ടെന്നും മൂഡി കൂട്ടിച്ചേര്‍ത്തു. 'ബോളര്‍മാരെല്ലാം അവന്‍റെ കൈപ്പിടിയിലാണ്. മത്സരത്തില്‍ സൂര്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അവസാന പന്ത് നോക്കിയാല്‍ തന്നെ ഇത് വ്യക്തമാണ്. സ്വീപ്പ് ഷോട്ട് ആണ് സൂര്യ കളിക്കാന്‍ പോകുന്നത് എന്ന് ബോളര്‍ പോലും ചിന്തിച്ചിട്ടുണ്ടാകും. അപ്പോള്‍ അവനെതിരെ പന്ത് എറിയുക എന്നത് ഓരോ ബോളര്‍മാര്‍ക്കും അസാധ്യമായ കാര്യമാണ്'.

ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്‍റെ നാലാമത്തെ സെഞ്ച്വറിയായിരുന്നു ഇന്നലെ ഗുജറാത്തിനെതിരെ താരം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നും ഐപിഎല്ലില്‍ ഒന്നുമാണ് ഇതുവരെ സൂര്യയുടെ അക്കൗണ്ടിലുള്ളത്. അവസാന മത്സരത്തിലെ പ്രകടനത്തോടെ മുംബൈക്ക് വേണ്ടി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായും സൂര്യ മാറി. സനത് ജയസൂര്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലെന്‍ഡല്‍ സിമണ്‍സ്, രോഹിത് ശര്‍മ്മ എന്നിവരാണ് ഇതിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ളത്.

സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ് തകര്‍ത്തടിച്ച മത്സരത്തില്‍ വാങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ ഇന്ത്യന്‍സ് 218 റണ്‍സാണ് നേടിയത്. മുംബൈ ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ അല്‍സാരില ജോസഫിനെ സിക്സര്‍ പറത്തിയായിരുന്നു സൂര്യ സെഞ്ച്വറിയിലേക്ക് എത്തിയത്. മത്സരത്തില്‍ 49 പന്ത് നേരിട്ട സൂര്യ 11 ഫോറും 6 സിക്‌സും ആണ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ടൈറ്റന്‍സ് വാങ്കഡെയില്‍ തുടക്കം മുതല്‍ തന്നെ തകര്‍ന്നു. ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ അതിവേഗം സന്ദര്‍ശകര്‍ക്ക് നഷ്‌ടമായി. മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ (41) ആയിരുന്നു അല്‍പ്പമെങ്കിലും പൊരുതിയത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റാഷിദ് ഖാനാണ് ഗുജറാത്തിന്‍റെ തോല്‍വി ഭാരം കുറച്ചത്. 32 പന്തില്‍ 79 റണ്‍സായിരുന്നു റാഷിദിന്‍റെ സമ്പാദ്യം. 10 സിക്സും 3 ഫോറും മത്സരത്തില്‍ ഗുജറാത്ത് സ്‌പിന്നര്‍ അടിച്ചെടുത്തു.

ഈ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ മുംബൈക്കായി. നിലവില്‍ 14 പോയിന്‍റുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് കളികളിലും ജയം പിടിച്ചാല്‍ രോഹിതിനും സംഘത്തിനും പ്ലേഓഫിലേക്ക് കുതിക്കാം.

Also Read :IPL 2023 | സൂര്യയുടെ അടി, മധ്വാളിൻ്റെ ഏറ്; റാഷിദിൻ്റെ ഓൾ റൗണ്ട് പോരാട്ടം വിഫലമാക്കി മുംബൈയുടെ വിജയക്കുതിപ്പ്

ABOUT THE AUTHOR

...view details