മുംബെെ: ഐപിഎല്ലില്‍ 200 സിക്സുകള്‍ നേടുന്ന ഏഴാമത്തെ താരമായി ചെന്നെെ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന. സീസണിലെ 19ാമത് മത്സരത്തില്‍ ബാംഗ്ലൂരിനെതിരെയാണ് ചെന്നെെ താരത്തിന്‍റെ നേട്ടം. ബാംഗ്ലൂര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെ അതിര്‍ത്തി കടത്തിയാണ് റെയ്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
ഈ മത്സരത്തിന് മുന്നേ 199 സിക്സുകളാണ് താരം നേടിയത്. അതേസമയം മത്സരത്തില്‍ മൂന്ന് സിക്സുകള്‍ പായിക്കാന്‍ താരത്തിനായി. രോഹിത് ശര്‍മ, എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് പുറമെ ഈ നേട്ടം കെെവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് റെയ്ന.