ചെന്നെെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റെെസേഴ്സ് ഹെെദരാബാദിന് 160 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്.
39 പന്തല്‍ 53 റണ്‍സടിച്ച ഓപ്പണര്‍ പൃഥ്വി ഷായുടെ മികവിലാണ് ടീം ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. 25 പന്തില്‍ 34 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് 27 പന്തില്‍ 37 റണ്‍സും, ശിഖര്‍ ധവാന്‍ 26 പന്തില്‍ 28 റണ്‍സും എടുത്ത് പുറത്തായി.
READ MORE:'ജഡ്ഡു മാജിക്ക്'; അഞ്ചാം അങ്കത്തില്‍ അടിപതറി കോലിപ്പട
മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ പോയതാണ് ഡല്‍ഹിക്ക് വിനയായത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ ഓപ്പണിങ് സഖ്യം 48 റണ്‍സ് കണ്ടെത്തിയിരുന്നു. അതേസമയം ഹെെദരാബാദിനായി സിദ്ധാര്‍ത്ഥ് കൗള്‍ 31 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും, റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി ഖലീല്‍ അഹമ്മദിന്‍റെ സ്പെല്‍ ചിലവേറിയതായി.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഡല്‍ഹി നിരയില്‍ ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്‍റെ ആദ്യ മത്സരമാണിത്.ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ജഗദീഷ സുജിത് ടീമില്‍ ഇടം നേടി.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലില്‍ മൂന്ന് വിജയങ്ങളുമായി ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും ഒരുവിജയമുള്ള ഹെെദരാബാദ് ഏഴാം സ്ഥാനത്തുമാണ്.